View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അക്ഷയശക്തികളേ ...

ചിത്രംസഖാക്കളേ മുന്നോട്ട് (1977)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, കോറസ്‌

വരികള്‍

akshaya shakthikale ajayya shakthikale
tholviyenthennithuvare ariyaatha
sakhaakkale munnottu nammal munnottu

thazhachu muttiya kaalukale - chudu
viyarppil mungiya meyyukale
ananthamaay neelumee raajapaatha theerkkaan
ani nirannaviraamam munnottu

vishwadarshana samskaarangal than
ashwarathhamithuvazhiyozhukivarum
prapanchavyaasamulla manassumaay veedhi
prakrithikkoranjana thukil chaarthum

chakravaalangalkk hasthadaanam cheyyum
ee raajapaatha theerkkaan munnottu
puthiyoru raajyathin nirmmaana yajnathil
അക്ഷയ ശക്തികളേ അജയ്യ ശക്തികളേ
തോൽ വിയെന്തെന്നിതു വരെ അറിയാത്ത
സഖാക്കളേ മുന്നോട്ട് മുന്നോട്ട് നമ്മൾ മുന്നോട്ട് !

തഴച്ചു മുറ്റിയ കാലുകളേ
ചുടു വിയർപ്പിൽ മുങ്ങിയ മെയ്യുകളേ
അനന്തമായ് നീളുമീ രാജപാത തീർക്കാൻ
അണി നിരന്നവിരാമം മുന്നോട്ട്
(അക്ഷയ..)

വിശ്വദർശന സംസ്കാരങ്ങൾ തൻ
അശ്വരഥമിതുവഴിയൊഴുകി വരും
പ്രപഞ്ചവ്യാസമുള്ള മനസ്സുമായ് വീഥി
പ്രകൃതിക്കൊരഞ്ജന തുകിൽ ചാർത്തും
(അക്ഷയ..)

ചക്രവാളങ്ങൾക്ക് ഹസ്തദാനം ചെയ്യും
ഈ രാജപാത തീർക്കാൻ മുന്നോട്ട്
പുതിയൊരു രാജ്യത്തിൻ നിർമ്മാണ യജ്ഞത്തിൽ
മുഴുകിയൊരിൻഡ്യക്കു മുതൽക്കൂട്ട്
(അക്ഷയ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാലാഴി മങ്കയെ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
പച്ചക്കരിമ്പിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
വർണ്ണച്ചിറകുള്ള
ആലാപനം : പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
മകയിരപ്പന്തൽ
ആലാപനം : സി ഒ ആന്റോ, കാര്‍ത്തികേയന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ