View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനിതാ തിരിച്ചെത്തീ ...

ചിത്രംഅസുരവിത്ത് (1968)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംപി ജയചന്ദ്രൻ, രേണുക
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Njaanithaa thirichethi malsakhi poypoyoree
gaanasaamrajyathinte veethiyil bhikshaykkayi
Veendumen naadathinte shakthiyaalee samrajyam
veendedukkuvaanenikkaasayillennaakilum

Njaanoru paradeshiyaayittee swarggathinte
konilolarayaalin chaayayil shayichotte

Thaarunya swapnathinte poovana poykayithil
premathin neerinaayi dahichu vannaval njaan
daahichu vannaval njaan (thaarunya)

vaasantha shalabhathin aadyaanuraagam vaangaan
aashichu kaikal neettum kaanana mandaaram njaan
Chaithra pournami kortha vaidoorya maala vaangaan
ithranaal kaathirunna sundari sandhyayallo (thaarunya)

Dambathya samrajyathin mannavaa ninakkaayi
poompattu virikkunnu vaadaatha pratheekshakal
en kochu sankalpathin munthiri thanalinkal
sangeetha madhu monthaan angu vannethiyallo (thaarunya)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ഞാനിതാ തിരിച്ചെത്തി മത്സഖി പൊയ്പോയോരീ
ഗാനസാമ്രാജ്യത്തിന്റെ വീഥിയില്‍ ഭിക്ഷയ്ക്കായി
വീണ്ടുമെന്‍ നാദത്തിന്റെ ശക്തിയാലീ സാമ്രാജ്യം
വീണ്ടെടുക്കുവാനെനിയ്ക്കാശയില്ലെന്നാകിലും
ഞാനൊരു പരദേശിയായിട്ടീ സ്വര്‍ഗ്ഗത്തിന്റെ
കോണിലൊരരയാലിന്‍ ഛായയില്‍ ശയിച്ചോട്ടേ

താരുണ്യസ്വപ്നത്തിന്റെ പൂവനപൊയ്കയിതില്‍
പ്രേമത്തിന്‍ നീരിനായി ദാഹിച്ചു വന്നവള്‍ ഞാന്‍ -
ദാഹിച്ചു വന്നവള്‍ ഞാന്‍ - (താരുണ്യ)

വാസന്തശലഭത്തിന്‍ ആദ്യാനുരാഗം വാങ്ങാന്‍
ആശിച്ചു കൈകള്‍ നീട്ടും കാനനമന്ദാരം ഞാന്‍
ചൈത്രപൌര്‍ണമി കോര്‍ത്ത വൈഡൂര്യമാല വാങ്ങാന്‍
ഇത്ര നാള്‍ കാത്തിരുന്ന സുന്ദരിസന്ധ്യയല്ലോ (താരുണ്യ)

ദാമ്പത്യ സാമ്രാജ്യത്തില്‍ മന്നവാ നിനക്കായ്
പൂമ്പട്ടു വിരിക്കുന്നു വാടാത്ത പ്രതീക്ഷകള്‍
എന്‍ കൊച്ചു സങ്കല്പത്തിന്‍ മുന്തിരി തണലിങ്കല്‍
സംഗീതമധു മോന്താന്‍ അങ്ങു വന്നെത്തിയല്ലോ.
(താരുണ്യ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുന്നത്തൊരു കാവുണ്ട്
ആലാപനം : പി ലീല, സി ഒ ആന്റോ   |   രചന :   |   സംഗീതം : കെ രാഘവന്‍
പകലവനിന്നു
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കറ്റക്കറ്റക്കയറിട്ടു
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന :   |   സംഗീതം : കെ രാഘവന്‍
തെയ്യം തെയ്യം
ആലാപനം : സി ഒ ആന്റോ   |   രചന :   |   സംഗീതം : കെ രാഘവന്‍
കുങ്കുമമരം വെട്ടി
ആലാപനം : പി ലീല, സി ഒ ആന്റോ   |   രചന :   |   സംഗീതം : കെ രാഘവന്‍
തെയ്യം താരോ (കുന്നും മോളിലെ)
ആലാപനം : കോറസ്‌, സി ഒ ആന്റോ, രേണുക   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍