View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊഞ്ചും മണി ...

ചിത്രംറൂബി മൈ ഡാര്‍ലിംഗ് (1982)
ചലച്ചിത്ര സംവിധാനംദുരൈ
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംടി രാജേന്ദര്‍
ആലാപനംപി സുശീല

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 13, 2011
 

കൊഞ്ചും മണിമുത്തേ തങ്കനിലാ തത്തേ
നിന്നിൽ എന്നെ എന്നിൽ നിന്നെ കാണാൻ
എന്നും നിന്റെ മന്ദസ്മേരം കാണാൻ
ഓടി മുന്നിൽ വാ നീ ഒന്നേ ഒന്നു താ നീ
(കൊഞ്ചും മണിമുത്തേ...)


തപ്പും കൊട്ടി തുള്ളി വന്നാൽ മുത്തം നൽകാം ഞാൻ
പൊത്തു വയ്ക്കും കെട്ടിപ്പിടിക്കാം നൃത്തമാടിക്കാം
പിടിവാശിയെടുക്കാതെ മേലാടകൾ ഉലയ്ക്കാതെ (2)
ഇതളുകൾ വിരിച്ചിടും തളിരുടൽ തടവുകിൽ ഇക്കിളി കൊള്ളും നീ
കുടുകുടെ ചിരിപ്പിച്ച് കുളിർ കൊണ്ടു പൊതിയുകിൽ നവരത്നം കിലുക്കും നീ
(കൊഞ്ചും മണിമുത്തേ...)


കിളിച്ചുണ്ടിൻ മാവിൻ ഇനിയ്ക്കുന്ന മാമ്പഴം
കാത്തു കരുതാം ഞാൻ
കണ്ണും പൊത്തി കൈയ്യും നീട്ടി ഓടി വന്നാട്ടെ
ഇരുന്നങ്ങു നുണഞ്ഞാട്ടെ നീ രസലയമറിഞ്ഞാട്ടെ (2)
കവിളിണ തഴുകിടെ കൈവിരൽ തരിക്കുന്നു അരികത്തു വന്നാട്ടെ
മുള പൊട്ടി വിടരുന്ന കനവുകൾ ചുരത്തുന്ന മധുവൊളി നിറച്ചാട്ടെ
(കൊഞ്ചും മണിമുത്തേ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 13, 2011
 

Konchum manimuthe thankanilaa thathe
Ninnil enne ennil ninne kaanaan
ennum ninte mandasmeram kaanaan
odi munnil vaa nee onne onnu thaa nee
(Konchum manimuthe...)

Thappum kotti thulli vannaal mutham nalkaam njaan
pothu vaykkum kettippidikkaam nruthamaadikkam
pidivaashiyedukaathe meladakal ulaykkaathe (2)
ithalukal virichidum thalirudal thadavukil ikkili kollum nee
kudukude chirippichu kulir kondu pothiyukil navarathnam kilukkum nee
(Konchum manimuthe...)



Kilichundan maavin inikkunna maampazham
kaathu karuthaam njaan
kannum pothi kaiyyum neetti odi vannaatte
irunnangu nunanjaatte nee rasalayamarinjaatte (2)
Kavilina thazhukide kaiviral tharikkunnu arikathu vannaatte
mula potti vidarunna kanavukal churathunna madhuvoli nirachaatte
(Konchum manimuthe...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുരമാനസം
ആലാപനം : വാണി ജയറാം, ഡോ കല്യാണം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ടി രാജേന്ദര്‍
തേന്മഴ
ആലാപനം : പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ടി രാജേന്ദര്‍
ഇലയില്ലാമരങ്ങളിൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : മധു ആലപ്പുഴ   |   സംഗീതം : ടി രാജേന്ദര്‍