View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണരുന്നു പുളകം ...

ചിത്രംചിലങ്ക (1977)
ചലച്ചിത്ര സംവിധാനംകെ വിശ്വനാഥ്
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകെ വി മഹാദേവന്‍
ആലാപനംപി ജയചന്ദ്രൻ, അമ്പിളി

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ഉണരുന്നു പുളകം നിറയുന്നു മധുരം
ഒരു സ്വച്ഛ ഗീതിയിൽ ഉയരുന്നു
അതിലേതാണ് ധ്വനി എന്നറിയുന്നു
ഉണരുന്നു പുളകം നിറയുന്നു മധുരം
ഒരു സ്വച്ഛ ഗീതിയിൽ ഉയരുന്നു
അതിലേതാണ് ധ്വനി എന്നറിയുന്നു
അത് മലനാട്ടു കോകിലമ്മ
നിന്നരുളുന്ന കുശലമമ്മ
അത് മലനാട്ടു കോകിലമ്മ
നിന്നരുളുന്ന കുശലമമ്മ
നീ ഉണ്മ മൊഴിയു നിൻ മനസ്സ് പറയു
കുയിൽ എന്ന് പറന്നോടി ചെല്ലും
ചെന്ന് പലപേർക്കും ആ വാർത്ത ചൊല്ലും
നീ ഉണ്മ മൊഴിയു നിൻ മനസ്സ് പറയു
കുയിൽ എന്ന് പറന്നോടി ചെല്ലും
ചെന്ന് പലപേർക്കും ആ വാർത്ത ചൊല്ലും

നീരാട്ടല്ലേ എന്നെന്നും ആറാട്ടല്ലേ
എൻ നെഞ്ചിൽ നീരാട്ടല്ലേ
എന്നെന്നും ആറാട്ടല്ലേ
അറിയതേതോ മോഹം
അറിഞ്ഞാൽ ഏതോ ഭാവം
നീരാട്ടല്ലേ എന്നെന്നും ആറാട്ടല്ലേ
എൻ നെഞ്ചിൽ നീരാട്ടല്ലേ
എന്നെന്നും ആറാട്ടല്ലേ

ആദ്യമായ് ഇന്നൊരു സ്വപ്നം
അലയലയായ് പറന്നെത്തി
കിള്ളിയാറ്റിൻ വക്കിലോളം
മുല്ലവള്ളി പൂത്തിറങ്ങി
ആദ്യമായ് ഇന്നൊരു സ്വപ്നം
അലയലയായ് പറന്നെത്തി
കിള്ളിയാറ്റിൻ വക്കിലോളം
മുല്ലവള്ളി പൂത്തിറങ്ങി
മാരിവില്ലിൻ വർണ്ണജാലം മണ്ണിലേക്കിന്നോടിയെത്തി
മാരിവില്ലിൻ വർണ്ണജാലം മണ്ണിലേക്കിന്നോടിയെത്തി
മന്നവൻ വന്നാൽ വഞ്ചിയിലാടും
കൊഞ്ചുന്ന പെണ്ണിനെ കൊണ്ടങ്ങു പോയാൽ
നീരാട്ടല്ലേ എന്നെന്നും ആറാട്ടല്ലേ
നീരാട്ടല്ലേ എന്നെന്നും ആറാട്ടല്ലേ.....
എൻ നെഞ്ചിൽ നീരാട്ടല്ലേ
എന്നെന്നും ആറാട്ടല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരേ ആരേ
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
ചഞ്ചലനാദം
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
വാ ദേവാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍