View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീരാഴി ...

ചിത്രംനിധി (1982)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകെ വി ജോബ്‌, ജോര്‍ജ്ജ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

neeraazhipperumaale nee vaazhum kottaarathinu
thaazhundo thazhuthundo thankakkathakundo
neelakkaltharayundo nilavarayundo
nilavarayil aarum kaanaa nidhiyundo?
(neeraazhi)

muthukkuda pole thaamaramottu pole
mukalil thaamarakkudamundo
aayiramaanakal thumbikkai pokkiyaa
thaazhikapponkudam thaangunnundo
maniyarayil raajniyundo
malsyakanyakalundo
(neeraazhi)

pattin kizhi ketti maanikyakkallukal
pathinettarakal nirayeyundo
aanaykkeduppathu ponninte koombaaram
aa nilvarakalil aakeyundo
nidhi thedaan mohamundo
neeyithile porunno
(neeraazhi)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

നീരാഴിപ്പെരുമാളേ നീ വാഴും കൊട്ടാരത്തിന്
താഴുണ്ടോ തഴുതുണ്ടോ തങ്കക്കതകുണ്ടോ
നീലക്കൽത്തറയുണ്ടോ നിലവറയുണ്ടോ
നിലവറയിൽ ആരുംകാണാനിധിയുണ്ടോ
(നീരാഴി...)

മുത്തുക്കുട പോലെ താമരമൊട്ടു പോലെ
മുകളിൽ താഴികക്കുടമുണ്ടോ
ആയിരമാനകൾ തുമ്പിക്കൈ പൊക്കിയാ
താഴികപ്പൊൻകുടം താങ്ങുന്നുണ്ടോ
മണിയറയിൽ രാജ്ഞിയുണ്ടോ
മത്സ്യകന്യകകളുണ്ടോ
(നീരാഴി...)

പട്ടിൽ കിഴികെട്ടി മാണിക്ക്യക്കല്ലുകൾ
പതിനെട്ടറകൾ നിറയേയുണ്ടോ
ആനയ്ക്കെടുപ്പതു പൊന്നിന്റെ കൂമ്പാരം
ആ നിലവറകളിലാകെയുണ്ടോ
നിധി തേടാൻ മോഹമുണ്ടോ
നീയിതിലേ പോരുന്നോ
(നീരാഴി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നു പൊന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ വി ജോബ്‌, ജോര്‍ജ്ജ്
തമ്പുരാട്ടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ വി ജോബ്‌, ജോര്‍ജ്ജ്
മാകന്ദ പുഷ്പമേ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ വി ജോബ്‌, ജോര്‍ജ്ജ്