View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാനകപ്പെണ്ണ് [No BGM] ...

ചിത്രംതമ്പ് (1978)
ചലച്ചിത്ര സംവിധാനംജി അരവിന്ദൻ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഉഷാ രവി

വരികള്‍

Lyrics submitted by: Indu Ramesh

Kaanakappennu chemmarathi
kanneraam kunnummel bhajanam paarthu
ezhumala naadu kadannu elamalam kudakil
elamalam kudakil poruthi veena
kathivanoor veerane swapnam kandu.. pennu
kathivanoor veerane swapnam kandu...

thulunaadan villu villinmel ampu
ampellaam manimaaranu thumpappoothumpu
kaanaamara kaanaamara kaanaamarayathu
thulunaadan villu villinmel ampu
ampellaam manimaaranu thumpappoothumpu
ennittum.. adavu pinangi
ankamodungi kuruthi kazhinju...
(kaanakappennu... )

chithayil chentheeyu chentheeyil theyyam
theyyathilu malanaadinu mangalyathottam
orkkaamara orkkaamara orkkaamarayathu
chithayil chentheeyu chentheeyil theyyam
theyyathilu malanaadinu mangalyathottam
avalappol.. chithayilodungi
chaarappaduthiyil pudamuri kazhinju...
(kaanakappennu... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കാനകപ്പെണ്ണ് ചെമ്മരത്തി
കണ്ണേറാംകുന്നുമ്മേല്‍ ഭജനം പാര്‍ത്തു
എഴുമലനാടു കടന്ന് ഏലമലം കുടകില്‍
ഏലമലം കുടകില്‍ പൊരുതി വീണ
കതിവനൂര്‍‌വീരനേ സ്വപ്നം കണ്ടു.. പെണ്ണ്
കതിവനൂര്‍‌വീരനേ സ്വപ്നം കണ്ടു...

തുളുനാടന്‍‌വില്ല് വില്ലിന്മേലമ്പ്
അമ്പെല്ലാം മണിമാരനു തുമ്പപ്പൂത്തുമ്പ്
കാണാമറ കാണാമറ കാണാമറയത്ത്..
തുളുനാടന്‍‌വില്ല് വില്ലിന്മേലമ്പ്
അമ്പെല്ലാം മണിമാരനു തുമ്പപ്പൂത്തുമ്പ്
എന്നിട്ടും.. അടവു പിണങ്ങി
അങ്കമൊടുങ്ങി കുരുതി കഴിഞ്ഞു...
(കാനകപ്പെണ്ണ്... )

ചിതയില്‍ ചെന്തീയ് ചെന്തീയില്‍ തെയ്യം
തെയ്യത്തില് മലനാടിനു മംഗല്യത്തോറ്റം
ഓര്‍ക്കാമറ ഓര്‍ക്കാമറ ഓര്‍ക്കാമറയത്ത്
ചിതയില്‍ ചെന്തീയ് ചെന്തീയില്‍ തെയ്യം
തെയ്യത്തില് മലനാടിനു മംഗല്യത്തോറ്റം
അവളപ്പോള്‍.. ചിതയിലൊടുങ്ങി
ചാരപ്പടുതിയില്‍ പുടമുറി കഴിഞ്ഞു...
(കാനകപ്പെണ്ണ്... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു യമുനാനദി
ആലാപനം : ഉഷാ രവി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കാനകപ്പെണ്ണ്
ആലാപനം : ഉഷാ രവി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ശ്രീ പാല്‍ക്കടലിൽ
ആലാപനം : എം ജി രാധാകൃഷ്ണന്‍, കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍