View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാശിത്തുമ്പ ...

ചിത്രംമൂക്കില്ലാ രാജ്യത്ത്‌ (1991)
ചലച്ചിത്ര സംവിധാനംതാഹ, അശോകന്‍
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by vikasvenattu@gmail.com on March 16, 2010

കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
പടയണിമേളത്തില്‍ മുടിയേറി-
ക്കളമേറും തായാടിക്കാറ്റില്‍
(കാശിത്തുമ്പ)

തൂമഞ്ഞിന്‍ തുടം ചൂടി
ഇളമാവിന്‍ പൂങ്കുലകള്‍
പൂത്തുമ്പിയൊരുങ്ങി...
ചിറ്റാടക്കോടിയൊരുങ്ങി...
സ്വരമാധുരി പെയ്തുകുളിര്‍ന്നു...
ഇരുകരകളിലോളമുണര്‍ന്നു.....
തേനഞ്ചും കൊമ്പത്തെ
കോലക്കുഴലാരം വീണ്ടും
രാഗം താനം പല്ലവി പാടുമ്പോള്‍
(കാശിത്തുമ്പ)

കേവഞ്ചി തുഴഞ്ഞണയും
യാമിനിയായ് കാമനകള്‍
സ്വര്‍‌ലോകമുണര്‍ന്നു...
വൈഡൂര്യത്തിരകളലിഞ്ഞു...
കടലേഴും മൂളിയുറങ്ങി...
കടലാടികളാടിയിണങ്ങി...
പൂത്താലിക്കാവോരം
ഇല്ലിക്കൊമ്പിന്മേലാരോ
രാഗം താനം പല്ലവി പാടുമ്പോള്‍
(കാശിത്തുമ്പ)



----------------------------------

Added by Kalyani on October 10, 2010

Kaashithumbakkaavaay neelavaanam
medappaadam neele shyaama raagam
venmeghappaadil madhamilakum
ponnaanachantham theliyave..(2)
padayani melathil mudiyeri-
kkalamerum thaayaadikkaattil
kaashithumbakkaavaay neelavaanam
medappaadam neele shyaama raagam..

thoomanjin thudam choodi..
ilamaavin poonkulakal..(2)
poothumbiyorungi..
chittaadakkodiyorungi.
swaramaadhuri peythu kulirnnu..
irukarakalilolamunarnnu..
thenanchum kombathe
kolakkuzhalaaram veendum..
raagam thaanam pallavi paadumpol....
kaashithumbakkaavaay neelavaanam
medappaadam neele shyaama raagam..

kevanchi thuzhanjanayum
yaaminiyaay kaamanakal..(2)
swarlokamunarnnu..
vaidooryatthirakalalinju..
kadalezhum mooliyurangi..
kadalaadikalaadi inangi..
poothaalikkaavoram
illikkombinmelaaro....
raagam thaanam pallavi paadumpol..

(...kaashithumba...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വര്‍ണം വാരി ചൂടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഔസേപ്പച്ചന്‍
ബ്രേക്ക്‌ ബ്രേക്ക്‌ ഡാന്‍സ്‌
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഔസേപ്പച്ചന്‍