Ee Kaattinu (F) ...
Movie | Kaattathoru Penpoovu (1998) |
Movie Director | Mohan Kupleri |
Lyrics | Kaithapram |
Music | Kaithapram |
Singers | KS Chithra |
Lyrics
Lyrics submitted by: Jija Subramanian Ee kaattinu manamundu ee kanavinu chirakundu ee kurumpilorampundu malarampelkkana kulirundu Kaanaamaravukal maranju nokki kothichu nunayum karalundu Ezhu nirangade mazhavil chirakil parannu pongana ninavundu Koumaarathin akkareyikkare maanikyakkudilundavide Kunju manassinu mathu pidikkana kaanaathoru nidhiyundu (ee kaattinu...) Ee kannil poothiri ilamanassil chandrika Ilam mottonnilakidumpol ilakaippokana koumaaram Aadumazhakin peeli neerthaan kai tharikkum koumaaram Youvanathin padi kadakkaan kaal tharikkum koumaaram Mukil kuthirappuratheri madichu paayum koumaaram thulli manjin viral thodumpol kuliru korum koumaaram thulli manjin viral thodumpol kuliru korum koumaaram (ee kaattinu...) Puthiyorarivinte pukilu thedi olinju nokkanathaaraanu Kaanaathathu kaanaanaay mizhikal neettanathaaraanu Kelkkaathathu kelkkaanaay kaathorkkanathaaraanu Poonkaatto kunju nizhalo pon pulari poo makano puthiya paattinte chirakileri madam kollanathaaraanu paavaadathumpu nanayana puzhayo then nilaavo paavaadathumpu nanayana puzhayo then nilaavo (ee kaattinu...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഈ കാറ്റിനു മണമുണ്ട് ഈ കനവിനു ചിറകുണ്ട് ഈ കുറുമ്പിലൊരമ്പുണ്ട് മലരമ്പേൽക്കണ കുളിരുണ്ട് കാണാമറവുകൾ മറഞ്ഞു നോക്കി കൊതിച്ച് നുണയും കരളുണ്ട് ഏഴു നിറങ്ങടെ മഴവിൽ ചിറകിൽ പറന്നു പൊങ്ങണ നിനവുണ്ട് കൗമാരത്തിൻ അക്കരെയിക്കരെ മാണിക്ക്യക്കുടിലുണ്ടവിടെ കുഞ്ഞു മനസ്സിനു മത്തു പിടിക്കണ കാണാത്തൊരു നിധിയുണ്ട് (ഈ കാറ്റിനു മണമുണ്ട്....) ഈ കണ്ണിൽ പൂത്തിരി ഇളമനസ്സിൽ ചന്ദ്രിക ഇളം മൊട്ടൊന്നിളകിടുമ്പോൾ ഇളകിപ്പോകണ കൗമാരം ആടുമഴകിൻ പീലി നീർത്താൻ കൈ തരിക്കും കൗമാരം യൗവനത്തിൻ പടി കടക്കാൻ കാൽ തരിക്കും കൗമാരം മുകിൽക്കുതിരപ്പുറത്തേറി മദിച്ചു പായും കൗമാരം തുള്ളി മഞ്ഞിൻ വിരൽ തൊടുമ്പോൾ കുളിരു കോരും കൗമാരം തുള്ളി മഞ്ഞിൻ വിരൽ തൊടുമ്പോൾ കുളിരു കോരും കൗമാരം (ഈ കാറ്റിനു മണമുണ്ട്....) പുതിയൊരറിവിന്റെ പുകിലു തേടി ഒളിഞ്ഞു നോക്കണതാരാണ് കാണാത്തതു കാണാനായ് മിഴികൾ നീട്ടണതാരാണ് കേൾക്കാത്തതു കേൾക്കാനായ് കാതോർക്കണതാരാണ് പൂങ്കാറ്റോ കുഞ്ഞു നിഴലോ പൊൻപുലരി പൂ മകനോ പുതിയ പാട്ടിന്റെ ചിറകിലേറി മദം കൊള്ളണതാരാണ് പാവാടത്തുമ്പു നനയണ പുഴയോ തേൻ നിലാവോ പാവാടത്തുമ്പു നനയണ പുഴയോ തേൻ നിലാവോ (ഈ കാറ്റിനു മണമുണ്ട്....) |
Other Songs in this movie
- Manassilenthe
- Singer : Bhavana Radhakrishnan, Sindhu Premkumar | Lyrics : Kaithapram | Music : Kaithapram
- Indumaalini
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Ee Kaattinu (M)
- Singer : KJ Yesudas, Chorus | Lyrics : Kaithapram | Music : Kaithapram
- Manassilenthe (D)
- Singer : MG Sreekumar, Sindhu Premkumar | Lyrics : Kaithapram | Music : Kaithapram