ആകാശം നിന്‍ സ്വന്തം ...
ചിത്രം | ജീവിക്കാന്‍ പഠിക്കണം (1981) |
ചലച്ചിത്ര സംവിധാനം | സിങ്കീതം ശ്രീനിവാസറാവു |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | സി അര്‍ജുനന്‍ |
ആലാപനം | എസ് പി ബാലസുബ്രഹ്മണ്യം |
വരികള്‍
Added by advsumitha on September 5, 2011 രഘുപതി രാഘവ രാജാറാം പതിത പാവന സീതാറാം ഈശ്വര്‍ അള്ളാ തേരേ നാം സബ്‌കോ സന്മതി ദേ ഭഗവാന്‍ രാമ രാമ ജയ രാജാറാം രാമ രാമ ജയ സീതാറാം വ്യാസഭാരത ഹൃദയം പാടിയോ- രോംകാര ധ്വനി ഉണരുകയായ് വിന്ധ്യപര്‍വത സാനുവിലുയരും സൂര്യപരാഗ സുഗന്ധവുമായ് തമസ്സേ വഴിമാറുക മണ്ണില്‍ നിന്നും കൊയ്തു മെതിച്ചാല്‍ അത്താഴം കൊറ്റിനു തികയാ വറ്റാണേ നന്മകള്‍ പൊരുതി മരിക്കും നഗരനിലാവിന്‍ തെരുവില്‍ വെന്തുനീറുമൊരു നീതിമേളകളില്‍ ആഹുതി ചെയ്തു ധര്‍മ്മം നാം ആഹുതി ചെയ്തു സനാതനമായൊരു ധര്‍മ്മം ബുദ്ധി വെടിഞ്ഞവര്‍ പാടുന്നു ബുദ്ധം ശരണം ഗച്ഛാമി തത്വം വിട്ടവര്‍ പാടുന്നു സത്യം ശരണം ഗച്ഛാമി ശിവോഹം ബ്രഹ്മകമലത്തിന്‍ നാഭിയിലുണര്‍ന്നു സാമവേദ വിഭാതങ്ങള്‍ സൌമ്യസാന്ദ്രമാം രാഗങ്ങള്‍ കാറ്റുവിതച്ചവര്‍ കൊയ്യുന്നു കാല്‍വരി കേറിയ ദുഃഖങ്ങള്‍ രാജ്യം വിറ്റവര്‍ ചൊല്ലുന്നു രാമകഥാമൃത മന്ത്രങ്ങള്‍ ഹിമഗിരിമുടിയിലെ വരജല ഗംഗയും അനിതര മന്ത്ര മനോമയ ഗംഗയും ഒരു ശ്രുതി ചേര്‍ന്നു തരംഗിതമാക്കും ഒരുനവ ഭാരത സംഗമഗാനം രഘുപതി രാഘവ രാജാറാം പതിത പാവന സീതാറാം ---------------------------------- Added by advsumitha on September 5, 2011 raghupathi raaghava raaja raam pathitha paavana seetha ram eeshwar alla there naam sabko sanmathi de bhagavaan raama raama jaya raajaraam raama raama jaya seetharaam vyaasa bhaaratha hridayam paadiyo- romkaara dhwani unarukayaay vindhyaparvatha saanuviluyarum sooryaparaaga sugandhavumaay thamase vazhimaaruka mannil ninnum koythu methchaal athaazham kottinu thikaya vattaane nanmakal poruthi marikkum nagara nilaavin theruvil venthuneerumoru neethimelakalil aahuthi cheythu dharmam naam aahuthi cheythu sanaathanamaayoru dharmam budhi vedinjavar paadunnu budham sharanam gachaami thathwam vittavar paadunnu sathyam sharanam gachaami sivoham brahma kamalathin naabhiyilunarnnu saamaveda vibhaathangal soumya saandramaam raagangal kaattu vithachavan koyyunnu kaalvari keriya dukhangal raajyam vittavar chollunnu raamajapaamritha manthrangal himagiri mudiyile varajala gangayum anithara manthra manohmaya gangayum oru sruthi chernnu tharangithamaakkum orunava bhaaratha sangama gaanam raghupathi raaghava raaja raam pathitha paavana seethaaraam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആ പൂവനത്തിലും
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സി അര്‍ജുനന്‍
- അമ്പെയ്യാൻ
- ആലാപനം : പി ജയചന്ദ്രൻ, എസ് പി ഷൈലജ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സി അര്‍ജുനന്‍
- ഓ പ്രാണനാഥാ
- ആലാപനം : എസ് പി ഷൈലജ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സി അര്‍ജുനന്‍
- ഒരു വസന്തം
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : സി അര്‍ജുനന്‍