കരിവരി വണ്ടുകള്‍ ...
ചിത്രം | ദേവരാഗം (1996) |
ചലച്ചിത്ര സംവിധാനം | ഭരതന് |
ഗാനരചന | എം ഡി രാജേന്ദ്രന്‍ |
സംഗീതം | എം എം കീരവാണി |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical karivarivandukal kurunirakal kulir netti mukarum chaaruthakal maarante dhanussukal kunuchillikal neelolppalangal neelmizhikal maanthaliradharam kavilukalil chenthaamara vidarum dalasoubhagam kuliranicholakal nunakkuzhikal madhumandahaasathin vaahinikal shankhodidanja galathalamo kaikalo jalapushpavalayangalo niramaaril youvana kalashangal mriduromaraajithan thaazhvarakal arayaalinnilakalo anivayaro aaromal pokkilchuzhi poykayo praanaharshangalthan thooneeramo naabheethada vana neelimayo pinnazhako manithamburuvo pon thaazhamboomotto kanankaalo maahendra neeladyuthi vidarthum shreemahaalakshmi nee surasundari nee surasundari...nee surasundari.... | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കരിവരിവണ്ടുകള്‍ കുറുനിരകള്‍ കുളിര്‍നെറ്റി മുകരും ചാരുതകള്‍ മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍ നീലോല്പലങ്ങള്‍ നീള്‍മിഴികള്‍ മാന്തളിധരം, കവിളുകളില്‍ ചെന്താമരവിടരും ദളസൗഭഗം കുളിരണിച്ചോലകള്‍ നുണക്കുഴികള്‍ മധുമന്ദഹാസത്തിന്‍ വാഹിനികള്‍ ശംഖോടിടഞ്ഞ ഗളതലമോ കൈകളോ ജലപുഷ്പവളയങ്ങളോ നിറമാറില്‍ യൗവ്വനകലശങ്ങള്‍ മൃദുരോമരാജിതന്‍ താഴ്വരകള്‍ അരയാലിന്നിലകളോ അണിവയറോ ആരോമല്‍പ്പൊക്കിള്‍ചുഴി പൊയ്കയോ പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ നാഭീതടവനനീലിമയോ പിന്നഴകോ മണിത്തംബുരുവോ പൊന്‍താഴമ്പൂമൊട്ടോ കണങ്കാലോ മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി നീ സുരസുന്ദരി.. നീ സുരസുന്ദരി... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- യാ യാ യാ യാദവാ
- ആലാപനം : കെ എസ് ചിത്ര, പി ഉണ്ണികൃഷ്ണൻ | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- ശശികല ചാര്‍ത്തിയ
- ആലാപനം : കെ എസ് ചിത്ര, എം എം കീരവാണി, മാസ്റ്റർ ഡോൺ വിൻസന്റ് | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- ശിശിരകാല
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- താഴമ്പൂ
- ആലാപനം : സുജാത മോഹന്‍, സിന്ധു ദേവി | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- ദേവപാദം
- ആലാപനം : കെ എസ് ചിത്ര | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- എന്തരോ മഹാനു ഭാവുലു
- ആലാപനം : അരുന്ധതി | രചന : | സംഗീതം : എം എം കീരവാണി