വരുന്നു പോകുന്നു വഴിപോക്കര്‍ ...
ചിത്രം | വിരുതന് ശങ്കു (1968) |
ചലച്ചിത്ര സംവിധാനം | പി വേണു |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical varunnu pokunnu vazhipokkar - verum vazhiyambalamee jeevitham pirakkumbol arayadi mannu venam piriyumbol aaradi mannu venam nadukkulla jeevitham nadikkumbol manushyanu padavetti pidikkanam bhoolokam...bhoolokam koumaaram kazhinjittu tharunanaayaal sadaa kannilum karalilum pennu maathram (koumaaram) pennine nediyaal kunju venam pinne kunjinte kazhuthil ponnu venam (varunnu) maadamonnaayaalum mathi aadyam pinne maalika theerkkaanoru moham mohangal neelumbol vaardhakyam vannu dehathe thalarthunnu kidathunnu maarunna veshangal abhinayikkaan ennum kaalam kodukkunnu puthu vesham (maarunna) maranathin maniyadi muzhangiyaalo aarum madangippokanam aniyarayil aniyarayil aniyarayil (varunnu) | വരികള്‍ ചേര്‍ത്തത്: വിജി വരുന്നൂ പോകുന്നൂ വഴിപോക്കര്‍ - വെറും വഴിയമ്പലമീ ജീവിതം - ജീവിതം പിറക്കുമ്പോളരയടി മണ്ണു വേണം പിരിയുമ്പോളാറടി മണ്ണു വേണം പിറക്കുമ്പോളരയടി മണ്ണു വേണം പിരിയുമ്പോളാറടി മണ്ണു വേണം നടുക്കുള്ള നാടകം നടിക്കുമ്പോള്‍ മനുഷ്യനു പടവെട്ടിപ്പിടിക്കേണം ഭൂലോകം ഭൂലോകം കൌമാരം കഴിഞ്ഞിട്ടു തരുണനായാല്‍ സദാ കണ്ണിലും കരളിലും പെണ്ണു മാത്രം കൌമാരം കഴിഞ്ഞിട്ടു തരുണനായാല്‍ സദാ കണ്ണിലും കരളിലും പെണ്ണു മാത്രം പെണ്ണിനെ നേടിയാല്‍ കുഞ്ഞു വേണം പിന്നെ പെണ്ണിനെ നേടിയാല്‍ കുഞ്ഞു വേണം പിന്നെ കുഞ്ഞിന്റെ കഴുത്തില്‍ പൊന്നു വേണം പൊന്നു വേണം (വരുന്നൂ) മാടമൊന്നായാലും മതിയാദ്യം പിന്നെ മാളിക തീര്‍ക്കാനൊരു മോഹം മോഹങ്ങള്‍ നീളുമ്പോള്‍ വാര്‍ദ്ധക്യം വന്നു ദേഹത്തെ തളര്‍ത്തുന്നൂ, കിടത്തുന്നൂ മാറുന്ന വേഷങ്ങള്‍ അഭിനയിക്കാന്‍ എന്നും കാലം കൊടുക്കുന്നു പുതുവേഷം മാറുന്ന വേഷങ്ങള്‍ അഭിനയിക്കാന്‍ എന്നും കാലം കൊടുക്കുന്നു പുതുവേഷം മരണത്തിന്‍ മണിയടി മുഴങ്ങിയാലോ... മരണത്തിന്‍ മണിയടി മുഴങ്ങിയാലോ ആരും മടങ്ങിപ്പോകണം അണിയറയില്‍ -അണിയറയില്‍ അണിയറയില്‍..... (വരുന്നൂ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വണ്ണാന്‍ വന്നല്ലോ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- പുഷ്പങ്ങള്‍ ചൂടിയ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ഇന്നുവരും അച്ഛന്‍
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ആരാമമുല്ലകളെ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ജനനിയും ജനകനും
- ആലാപനം : പി ലീല, എ പി കോമള | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്