Thaamarakkudannayil ...
Movie | Anuyaathra () |
Lyrics | PK Gopi |
Music | NP Prabhakaran |
Singers | Unni Menon |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreekanth Nisari | വരികള്‍ ചേര്‍ത്തത്: Sreekanth Nisari താമര കുടന്നയിൽ ഹരിചന്ദനം ആവണിക്കുയിലിന്റെ സ്വരവന്ദനം രാഗ സുധാരസ സംഗീതസരസ്സിൻ സാരസരസമുകുളങ്ങൾ വിരിയുമ്പോൾ സ്വർണ താമര കുടന്നയിൽ ഹരിചന്ദനം ആവണിക്കുയിലിന്റെ സ്വരവന്ദനം നൂപുരം ചാർത്തിയ മഴവില്ലുപോലെ ചാമരം വീശുന്ന കുളിർകാറ്റുപോലെ ചാരുത വന്നു നിന്നാറാടുമെന്റെ നാള് ഭൂമിയിലെ സ്വർഗ്ഗം പാലൊളി തിര വന്നുനിന്നു തൃക്കാഴ്ച നൽകുന്ന ഭൂമിയിലെ സ്വർഗ്ഗം ഭൂമിയിലെ സ്വർഗ്ഗം താമര കുടന്നയിൽ ഹരിചന്ദനം ആവണിക്കുയിലിന്റെ സ്വരവന്ദനം സാഗരം നിർത്തിയ നിറസന്ധ്യപോലെ പൂവനം നീട്ടിയ മലർവീണ മീട്ടി ഓർമ്മകൾ വന്നുനിന്നാറാടുമെന്റെ നാട് ഭൂമിയിലെ സ്വർഗ്ഗം പൗർണ്ണമി തിരി വച്ച് നൃത്തനൃത്യങ്ങൾ ചെയ്യുന്ന ഭൂമിയിലെ സ്വർഗ്ഗം താമര കുടന്നയിൽ ഹരിചന്ദനം ആവണിക്കുയിലിന്റെ സ്വരവന്ദനം രാഗ സുധാരസ സംഗീതസരസ്സിൻ സാരസരസമുകുളങ്ങൾ വിരിയുമ്പോൾ |
Other Songs in this movie
- Amrithakavitha
- Singer : Unni Menon | Lyrics : PK Gopi | Music : NP Prabhakaran