View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാനോളം ...

ചിത്രംഊട്ടിപ്പട്ടണം (1992)
ചലച്ചിത്ര സംവിധാനംഹരിദാസ് കേശവൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010
 വാനോളം തിരി നീളും ദീപമുണ്ടേ
വഴിയോരം മുഴുനീളെപ്പന്തലുണ്ടേ
ദൂരേ കൂവരം കുന്നിൽ മരതകത്തോരണമുണ്ടേ
ചെഞ്ചൂര്യക്കുങ്കുമചാന്തുണ്ടേ
മണിപ്പൂക്കിലക്കാവിലിന്നാറാട്ട്
കന്യകമാർക്കിളന്നീരാട്ട് (വാനോളം..)


മഞ്ഞിലിളമെയ്യിൽ തൂമഞ്ഞളാടിയാടി
തങ്കപ്പിതുത്തോടയിപ്പൂങ്കാതിലാടിയാടി
അല്ലിയിലക്കസവുക്കച്ചയിലഴകിടം മൂടി
കുന്നിമണിക്കനവു ചിപ്പിയിലമൃതുമായ് വാവാ
പൂത്താലം ഉഴിയാൻ വാ കുരവയിടാൻ കൂട്ടിനു വാ
അലയും പൂങ്കാറ്റേ (വാനോളം..)


പൊന്നലരിപ്പീലിപ്പൂങ്കുന്നിറങ്ങി വന്നു
കിന്നരഗന്ധർവരെല്ലാം കണ്മയങ്ങി നിന്നു
വർണ്ണമണിക്കുമിളകളിൽ കനകമായ് പൂക്കവേ
സ്വർണ്ണമത്സ്യകന്യകമാർ താന്തരായ് നീന്തവേ
നീലാമ്പൽ മുകുളം താ നന്തുണി തൻ നാദം താ
കുളിരും പൂങ്കാറ്റേ (വാനോളം...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 16, 2010

Vaanolam thiri neelum deepamunde
vazhiyoram muzhuneeleppanthalunde
doore koovaram kunnil marathakathoranamunde
chenchoorya kunkuma chaanthunde
manippookkilakkaavilinnaaraattu
kanyakamaarkkilaneeraattu
(vaanolam..)

Manjililameyyil thoomanjalaadiyaadi
thankappithuthodayippoonkaathilaadiyaadi
alliyilakkasavu kachayilazhakidam moodi
kunnimanikanavu chippiyilamruthumaay vaavaavaa
poothaalam uzhiyaan vaa kuravayidaan koottinu vaa
alayum poonkaatte
(Vaanolam..)

Ponnalarippeelippoonkunnirangi vannu
kinnaragandharvarellaam kanmayangi ninnu
varnnamanikkumilakal kanakamaay pookkave
swarnna malsya kanyakamaar thaantharaay neenthave
neelampal mukulam thaa nanthuni than naadam thaa
kulirum poonkaatte
(vaanolam..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാമഗാനലയഭാവം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
കളനാദം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
രഞ്ജിനി പ്രിയരഞ്ജിനി
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍