View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാടുവാഴുവാന്‍ ...

ചിത്രംശ്രീരാമ പട്ടാഭിഷേകം (1962)
ചലച്ചിത്ര സംവിധാനംജി കെ രാമു
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംകെ ജെ യേശുദാസ്, പി സുശീല, കമുകറ, എ പി കോമള, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

naduavazhuvan pattam kettum
nammude raamanu naale
naaduneelave ulsavakhosham
nalkum thirunaalu
namukkaay nalkum thirunaalu

raamaraajyam porunne
kshemamengum cherunne
aa manoharakaalam kaanaan
aakelokam unarunne
naaduvaazhuvaan....

ponnittuporulittu pookkalamittu vegam
mannithil muttamellam mangalamaakki
onnichuporin porin penkodimaare innu
varnnichu raamante salkkadha paadaan

aanather kuthira kaalalpadakalum
aniyani vannu niranne
maananeeyanam raajkumaranu mangalamarulum munne

aananda karunaa vilaasaa sree
raamchandra rakhuvamsha chandra
aananda karunaa vilaasaa sree
raamachandra raghuvamsha chandra
jaanakee maanasa vaasaa
naaleyee saamraajyam vaazhumpolen
praana naadhaa neeyenne marannidumo?

enmanosaamrajya raniyaay vaanidum
ninne piriyukil raamanundo?

azhakiya deepaminakkeedaam
aramanayakeyorukkeedaam
kaanchanamanimaya maniyarayellam
anjithamaakkam kazhchakalaal
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നാടുവാഴുവാൻ പട്ടം കെട്ടും
നമ്മുടെ രാമനു നാളെ
നാടുനീളവേ ഉത്സവഘോഷം
നൽകും തിരുനാള്‌
നമുക്കായ്‌ നൽകും തിരുനാള്‌

രാമരാജ്യം പോരുന്നേ
ക്ഷേമമെങ്ങും ചേരുന്നേ
ആ മനോഹരകാലം കാണാൻ
ആകെലോകം ഉണരുന്നേ
(നാടുവാഴുവാൻ)

പൊന്നിട്ടുപൊരുളിട്ടു പൂക്കളമിട്ടു വേഗം
മന്നിതിൽ മുറ്റമെല്ലാം മംഗളമാക്കി
ഒന്നിച്ചുപോരിൻ പോരിൻ പെൺകൊടിമാരേ ഇന്നു
വർണ്ണിച്ചു രാമന്റെ സൽക്കഥ പാടാൻ

ആന തേർ കുതിര കാലാൾപ്പടകളും
അണിയണി വന്നു നിരന്നേ
മാനനീയനാം രാജകുമാരനു മംഗളമരുളും മുന്നേ

ആനന്ദ കരുണാ വിലാസാ ശ്രീ
രാമചന്ദ്ര രഘുവംശ ചന്ദ്രാ
ആനന്ദ കരുണാ വിലാസാ ശ്രീ
രാമചന്ദ്ര രഘുവംശ ചന്ദ്രാ
ജാനകീ മാനസ വാസാ
നാളെയീ സാമ്രാജ്യം വാഴുമ്പോളെൻ
പ്രാണനാഥാ നീയെന്നെ മറന്നിടുമോ?

എൻ മനോസാമ്രാജ്യ റാണിയായ്‌ വാണിടും
നിന്നെ പിരിയുകിൽ രാമനുണ്ടോ?

അഴകിയ ദീപമിണക്കീടാം
അരമനയാകെയൊരുക്കീടാം
കാഞ്ചന മണിമയ മണിയറയെല്ലാം
അഞ്ചിതമാക്കാം കാഴ്ചകളാൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സൂര്യവംശത്തിന്‍
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
രാജാധിരാജ സുത
ആലാപനം : എ പി കോമള, ജിക്കി (പി ജി കൃഷ്ണവേണി), വൈദേഹി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ചൊല്ലു സഖി
ആലാപനം : പി സുശീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വല്‍സ സൗമിത്രേ
ആലാപനം : കമുകറ   |   രചന : തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പോകുന്നിതാ
ആലാപനം : പി ബി ശ്രീനിവാസ്‌, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
താതന്‍ നീ മാതാവു
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പറന്നു പറന്നു
ആലാപനം : പി സുശീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മോഹിനി ഞാന്‍
ആലാപനം : എസ് ജാനകി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ലങ്കേശാ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മമ തരുണി
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
രാമരാമ സീത
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പൂക്കാത്ത കാടുകളേ [തെയ്യാരെ]
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നിന്നെപ്പിരിയുകിൽ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പൊന്നിട്ടു പൊരുളിട്ടു
ആലാപനം : പി സുശീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍, തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍