നിറങ്ങളിൽ നീരാടണം ...
ചിത്രം | പക്ഷേ (1994) |
ചലച്ചിത്ര സംവിധാനം | മോഹൻ |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | ജോണ്സണ് |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Added by Kalyani on November 7, 2010 നിറങ്ങളില്‍ നീരാടണം..സ്വരങ്ങളില്‍ തേനൂറണം സ്വർഗ്ഗമീ മണ്ണില്‍ തേടണം ഉത്സവങ്ങളായ് ദിനങ്ങള്‍ മാറാന്‍ മനസ്സിനുള്ളിലും സുഖം പതഞ്ഞു പൊങ്ങണം.. (നിറങ്ങളില്‍ നീരാടണം ....) കാനനങ്ങള്‍ മറന്നൊരീ സുമങ്ങള് കൊഴിഞ്ഞു വീണുപോയ ലാവണ്യങ്ങള്‍ പാട്ടു പാടി മറഞ്ഞ കോകിലങ്ങള്‍ തിരിച്ചു പോന്നിടാത്ത കൌമാരങ്ങള്‍ ഇന്നലത്തെ സൌവര്‍ണ്ണം പൊലിഞ്ഞ തീനാളം ഉണ്മയെന്നതിന്നാണല്ലോ.... പോകാം വസന്തവര്‍ണ്ണ മേടകളില്‍ കാലം കാത്തു നില്ക്കുമീ വഴിയില്‍ നീട്ടും പാനപാത്രമെപ്പൊഴും നിറയ്ക്കുവാന്‍ വരൂ (നിറങ്ങളില്‍ നീരാടണം ....) ഹാ..സുഖങ്ങള്‍ തുടിക്കുമീ ദിനങ്ങള്‍ സുഗന്ധ തീർത്ഥമാടുമാവേശങ്ങള് താളമേളം ഉണര്‍ന്ന രാത്രിനേരം ഒരുക്കുമീ വിരുന്നു സല്‍ക്കാരങ്ങള്‍ നാളെയെന്ന സങ്കല്പം മുഷിഞ്ഞ വേദാന്തം ഉണ്മയെന്നതിന്നാണല്ലോ... നീളെ മണ്തരികള് പാടുകയായ് നീളും വീഥികളില്‍ പുഞ്ചിരിയായ് തീരാരാവുതോറും ആര്ക്കുവേണ്ടിയാഘോഷങ്ങള് .. (നിറങ്ങളില്‍ നീരാടണം ....) ---------------------------------- Added by Kalyani on November 7, 2010 Nirangalil neeraadanam swarangalil thenooranam swargamee mannil thedanam ulsavangalaay dinangal maaraan manassinullilum sukham pathanju ponganam (nirangalil neeraadanam....) kaananangal marannoree sumangal kozhinju veenu poya laavannyangal paattu paadi maranja kokilangal thirichu ponnidaatha kaumaarangal innalathe sauvarnnam polinja thee naalam unmmayennathinnaanallo pokaam vasanthavarnna medakalil kaalam kaathu nilkkumee vazhiyil neettum paanapaathrameppozhum niraykkuvaan varuu (nirangalil neeraadanam....) ha.. sukhangal thudikkumee dinangal sugandhatheerthamaadumaaveshangal thaala melam unarnna raathri neram orukkumee virunnu salkkaarangal naaleyenna sankalppam mushinja vedaantham unmmayennathinnaanallo neele mantharikal paadukayaay neelum veedhikalil punchiriyaay theeraa raavuthorumaarkkuvendiyaakhoshangal.... (nirangalil neeraadanam....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മൂവന്തിയായി
- ആലാപനം : കെ ജെ യേശുദാസ് | രചന : കെ ജയകുമാര്‍ | സംഗീതം : ജോണ്സണ്
- സൂര്യാംശുവോരോ വയല്പ്പൂവിലും
- ആലാപനം : കെ ജെ യേശുദാസ്, ഗംഗ | രചന : കെ ജയകുമാര്‍ | സംഗീതം : ജോണ്സണ്
- ഗെറ്റ് മീ ദ വൈൽഡ് ഫ്ളവേഴ്സ്
- ആലാപനം : മാൽഗുഡി ശുഭ | രചന : കെ ജയകുമാര്‍ | സംഗീതം : ജോണ്സണ്