View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശരണാഗതൻ നിൻ പഥത്തിൽ ...

ചിത്രംശബരിമലയില്‍ തങ്ക സൂര്യോദയം (1992)
ചലച്ചിത്ര സംവിധാനംകെ ശങ്കര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 25, 2010

ശരണാഗതന്‍ നിന്‍ പാദത്തില്‍
ഇടനെഞ്ചിടറി വീഴവേ...
ജ്യോതിപൂരം പൂത്തിടുമോ
നിന്‍ പൊന്നമ്പലമേട്ടില്‍...
നിന്‍ മായകള്‍ ഇനി മതിയാക്കൂ
തുടര്‍‌ന്നെന്തു നാടകം നീയാടുന്നു?
വീണ്ടുമെന്തു വേഷം നീയേകുന്നു?

സ്വാമി തിന്തകത്തോം അയ്യപ്പ തിന്തകത്തോം
സ്വാമി തിന്തക അയ്യപ്പ തിന്തക സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തക അയ്യപ്പ തിന്തക സ്വാമി തിന്തകത്തോം

എന്തെന്തു മോഹിച്ചു ഞാന്‍ - നിന്റെ
പൊന്‍‌കോവില്‍ പണി തീര്‍ക്കുവാന്‍
അവന്‍ തന്‍‌ലോകം തീര്‍‌പ്പതിനായ്
ദേവ! നിന്‍ ധനം കൊണ്ടുപോയി
ഇന്നു ന്യായമെങ്ങ് ധര്‍മ്മനീതിറ്റെങ്ങ്
സ്നേഹസാഗരമെങ്ങ് സത്യനാദമെങ്ങ്
അവന്‍ പോകുമിടം നീയറിയുന്നില്ലയോ
ധര്‍മ്മശാസ്താവേ സര്‍വ്വവും നിന്‍‌ ലീലയോ

സ്വാമി തിന്തകത്തോം അയ്യപ്പ തിന്തകത്തോം
സ്വാമി തിന്തക അയ്യപ്പ തിന്തക സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തക അയ്യപ്പ തിന്തക സ്വാമി തിന്തകത്തോം

മൂകന്റെ നാവിന്‍ തുമ്പില്‍
ഭക്തിഗാനത്തിന്‍ തേന്‍ നീ തൂവി
സ്വാമി, മൂകന്റെ നാവിന്‍ തുമ്പില്‍
ഭക്തിഗാനത്തിന്‍ തേന്‍ നീ തൂവി
എത്ര സ്വപ്നങ്ങള്‍ നീ കാണിച്ചു
പിന്നെ ദുഃഖത്തില്‍ തള്ളിവിട്ടു
ആ നന്മകളെങ്ങ് നിന്റെ പൊന്‍‌മനമെങ്ങ്
ശോധനയോ... ഇതു രോധനമോ...
എന്റെ സാധന പൂര്‍ണ്ണമാവുകില്ലയോ
ധര്‍മ്മശാസ്താവേ സര്‍വ്വവും നിന്‍‌ ലീലയോ

സ്വാമി തിന്തകത്തോം അയ്യപ്പ തിന്തകത്തോം
സ്വാമി തിന്തക അയ്യപ്പ തിന്തക സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തക അയ്യപ്പ തിന്തക സ്വാമി തിന്തകത്തോം



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണികണ്ഠ മഹിമകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഏകദന്തം മഹാകായം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ശക്തി വിനായക
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നീ ഇനിയും കൺതുറക്കൂ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അയ്യപ്പാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഹരിവരാസനം സ്വാമി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍