View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തിയമ്മൻ കോവിലിലേ ...

ചിത്രംഒരു തിര പിന്നെയും തിര (1982)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംവാണി ജയറാം, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Kalyani

Muthiyamman kovilile thirumudiyezhunnellunne
chenkaalibhagavathikku thaalappolithira varunne
kaaliyoottu paattu paadi kumbham thullaan vaa vaa
kaavu theendum kanyakale theyyam theyyam thaa they

orila eerila moovila maavila-
tthoranam thoongum nadappanthalil
kaarmmukil vaarmudi kuthazhichaa-
njuzhinjaadivaa choduvechaalimaare
panthaadum maarilum panthangal naatti
thellippodiyerinjellennayaadi....
(muthiyamman kovilile....)

aramaniyum kudamaniyum kolam thullumpol
karimizhikal kathirmazhayil chenthee peyyumpol
chuvadilakum thirayuyaraan chemper muttumpol
kaliyilaki kalikayari kanne penne vaa....
(orila eerila.....)

poli nirayaan polayurayum poomankamaare
kadamizhiyaal kanaleriyum kaamaakshimaare
thirumakarakkuliralayil aadaam paadaam vaa
bhagavathithan thirunadayil pezha parayaan vaa...
(orila eerila.....)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

മുത്തിയമ്മന്‍‌കോവിലിലെ തിരുമുടിയെഴുന്നെള്ളുന്നേ
ചെങ്കാളിഭഗവതിക്ക് താലപ്പൊലിത്തിര വരുന്നേ
കാളിയൂട്ടൂ പാട്ടു പാടി കുംഭം തുള്ളാന്‍ വാ വാ
കാവു തീണ്ടും കന്യകളേ തെയ്യം തെയ്യം താ തെയ്

ഓരില ഈരില മൂവില മാവില-
ത്തോരണം തൂങ്ങും നടപ്പന്തലില്‍
കാര്‍മ്മുകില്‍ വാര്‍മുടി കുത്തഴിച്ചാ-
ഞ്ഞുഴിഞ്ഞാടിവാ ചോടുവെച്ചാളിമാരേ
പന്താടും മാറിലും പന്തങ്ങള്‍ നാട്ടി
തെള്ളിപ്പൊടിയെറിഞ്ഞെള്ളെണ്ണയാടി
(മുത്തിയമ്മന്‍...)

അരമണിയും കുടമണിയും കോലം തുള്ളുമ്പോള്‍
കരിമിഴികള്‍ കതിര്‍മഴയില്‍ ചെന്തീ പെയ്യുമ്പോള്‍
ചുവടിളകും തിരയുരയാന്‍ ചെമ്പേര്‍ മുട്ടുമ്പോള്‍
കലിയിളകി കലികയറി കണ്ണേ പെണ്ണേ വാ
(ഓരില...)

പൊലി നിറയാന്‍ പൊലയുറയും പൂമങ്കമാരേ
കടമിഴിയാല്‍ കനലെറിയും കാമാക്ഷിമാരേ
തിരുമകരക്കുളിരലയില്‍ ആടാം പാടാം വാ
ഭഗവതിതന്‍ തിരുനടയില്‍ പെഴ പറയാന്‍ വാ
(ഓരില...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു തിര [രാഗപരാഗം തൂകിവരും]
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ദേവി നിൻ രൂപം [Happy]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ദേവി നിൻ രൂപം [Sad]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍