View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലമേ കൈക്കൊള്ളുക നീ ...

ചിത്രംസായാഹ്നം (2000)
ചലച്ചിത്ര സംവിധാനംആര്‍ ശരത്ത്
ഗാനരചനപ്രഭ വര്‍മ്മ
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ആലാപനംവിധു പ്രതാപ്‌

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

കാലമേ കൈക്കൊള്ളുക നീയീ
കാവൽ നായകനേ
പിടയുമൊരു കടൽ മടിയിൽ താങ്ങും
സൂര്യഹൃദയത്തെ
കാലമേ കൈക്കൊള്ളുക നീയീ
കാവൽനായകനേ ...

ഒരു പുൽത്തളിരിനുപോലും
നോവാതിതിലേ നടന്നവനേ
ഒരു പുൽത്തളിരിനുപോലും
നോവാതിതിലേ നടന്നവനേ
ഒടുവിൽ പച്ച പാകിയിരിക്കും
ചുടലക്കനലായോ - നീയൊരു
ചുടുതീക്കനലായോ
തെറ്റിയതാർക്കാണോ - നേരിൽ
ഞെട്ടിയതാരാണോ
കാലമേ കൈക്കൊള്ളുക നീയീ
കാവൽനായകനേ ...

ഒരു പൂവിതളും വാടരുതതിനായ്
കുളിരു പകർന്നവനേ
ഒരു പൂവിതളും വാടരുതതിനായ്
കുളിരു പകർന്നവനേ
ഒടുവിൽ പൂവനമാകെയിരിക്കും
ചുടുകാറ്റലയായോ - നീയൊരു
ചുടലക്കാറ്റായോ
തെറ്റിയതാർക്കാണോ - നേരിൽ
ഞെട്ടിയതാരാണോ
കാലമേ കൈക്കൊള്ളുക നീയീ
കാവൽനായകനേ
പിടയുമൊരു കടൽ മടിയിൽ താങ്ങും
സൂര്യഹൃദയത്തെ
കാലമേ കൈക്കൊള്ളുക നീയീ
കാവൽനായകനേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരും ആരും അറിഞ്ഞിടാതേ
ആലാപനം : ലക്ഷ്മി മേനോൻ   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌