View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്ദ്രനീല നഭസ്സില്‍ ...

ചിത്രംപഞ്ചവാദ്യം (1990)
ഗാനരചനവി വിഷ്ണുദാസ്
സംഗീതംകൊടകര മാധവന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

indraneelanabhassil mungiya
indeevaranayanane kandu
chandrodayam kandu chanthathilangane
chenthaamaraakshane kandu

nirmaalyam kandu nirnimeshaakshanaay
namrashiraskanaay nilkke
manthradhwanikalil noopuram meettunna
sopaanasangeetham kettu
harshapulakithanaay nilkkum
kannante muraleegaanathaalen hrithil
harshonmaadam kondu niranju

thinkalthelineerilaaraadum bhagavaante
thankavigraham njaan kandu
viswaprakrithiyil veenameettunna
naaraayaneeyam kettu
harshapulakithanaay nilkkum
kannante muraleegaanathaalen hrithil
harshonmaadam kondu niranju
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഇന്ദ്രനീല നഭസ്സില്‍ മുങ്ങിയ
ഇന്ദീവരനയനനെ കണ്ടു!
ചന്ദ്രോദയം കണ്ടു, ചന്തത്തിലങ്ങനെ
ചെന്താമരാക്ഷനെ കണ്ടു! (ഇന്ദ്രനീല)

നിര്‍മ്മാല്യം കണ്ടു നിര്‍ന്നിമേഷാക്ഷനായ്
നമ്രശിരസ്കനായ് നില്‍ക്കെ!
മന്ത്രധ്വനികളില്‍ നൂപുരം മീട്ടുന്ന
സോപാനസംഗീതം കേട്ട്
ഹര്‍ഷപുളകിതനായ് നില്‍ക്കും!
കണ്ണന്റെ മുരളീഗാനത്താലെന്‍ ഹൃത്തില്‍
ഹര്‍ഷോന്മാദം കൊണ്ടു നിറഞ്ഞു! (ഇന്ദ്രനീല)

തിങ്കള്‍‌ത്തെളിനീരിലാറാടും ഭഗവാന്റെ
തങ്കവിഗ്രഹം ഞാന്‍ കണ്ടു!
വിശ്വപ്രകൃതിയില്‍ വീണ മീട്ടുന്ന
നാരായണീയം കേട്ട്
ഹര്‍ഷപുളകിതനായ് നില്‍ക്കും!
കണ്ണന്റെ മുരളീഗാനത്താലെന്‍ ഹൃത്തില്‍
ഹര്‍ഷോന്മാദം കൊണ്ടു നിറഞ്ഞു! (ഇന്ദ്രനീല)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍