View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിണ്‍ദീപങ്ങള്‍ ചൂടി ...

ചിത്രംഅനുഭൂതി (1997)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010
വിൺദീപങ്ങൾ ചൂടി വെൺജ്വാലാസുമങ്ങൾ
അറിയാതെ ആരോരുമറിയാതെ
നിഴലിൻ നിറവിൽ കുളിരൊളിയായി
നിൻ രാഗ താരാഞ്ജലി
(വിൺ ദീപങ്ങൾ..)

യാമങ്ങളിൽ ശുഭതാളങ്ങളിൽ
താനേ തുളുമ്പുന്ന മോഹങ്ങളേ (2)
മധുകണമായ് തളിരിതളിൽ നിറയുന്നുവോ
മണിശലഭച്ചിറകിമേൽ ഉയരുന്നുവോ
മനതാരിൽ ഉയരുന്നുവോ
(വിൺ ദീപങ്ങൾ..)

നാളങ്ങളിൽ ശ്രുതിമേളങ്ങളിൽ
താനേ മുഴങ്ങുന്ന മൗനങ്ങളേ (2)
ഇനി മൊഴിയായ് സ്വരജതിയായ് ഉണരുന്നുവോ
ഒരു മധുരച്ചിന്തിന്മേൽ ഉതിരുന്നുവോ
അകതാരിൽ ഉതിരുന്നുവോ
(വിൺ ദീപങ്ങൾ..)

Added by devi pillai on January 9, 2011

vin deepangal choodi venjwaalaasumangal
ariyaathe aarorumariyaathe
nizhalin niravil kuliroliyaayi
nin raaga thaaraanjali

yaamangalil shubhathaalangalil
thaane thulumbunna mohangale(2)
madhukanamaay thalirithalil nirayunnuvo
manishalabha chirakinmel uyarunnuvo
manathaaril uyarunnuvo

naalangalil sruthimelangalil
thaane muzhangunna mounangale(2)
ini mozhiyaay swarajathiyaay unarunnuvo
oru madhurachinthinmel uthirunnuvo
akathaaril uthirunnuvo!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൗനമേ [F]
ആലാപനം : സുജാത മോഹന്‍   |   രചന : പി എന്‍ വിജയകുമാര്‍   |   സംഗീതം : ശ്യാം
അനുഭൂതി തഴുകി [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ശ്യാം
അടുക്കുംതോറും
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ശ്യാം
മൗനമേ [M]
ആലാപനം : ബിജു നാരായണന്‍   |   രചന : പി എന്‍ വിജയകുമാര്‍   |   സംഗീതം : ശ്യാം
നീലാഞ്ജനം
ആലാപനം : സുജാത മോഹന്‍   |   രചന : എം ഡി രാജേന്ദ്രന്‍, പി എന്‍ വിജയകുമാര്‍   |   സംഗീതം : ശ്യാം
തെയ്യാരേ
ആലാപനം : അരുന്ധതി, കോറസ്‌, കൃഷ്ണചന്ദ്രന്‍   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ശ്യാം
അനുഭൂതി തഴുകി [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ശ്യാം
അനുഭൂതി തഴുകി [D]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ശ്യാം