View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തളിരിടും പൂംചിറകുമായ്‌ ...

ചിത്രംഒരു പഞ്ചതന്ത്രം കഥ (1997)
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരാജാമണി
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

തളിരിടും പൂഞ്ചിറകുമായ് ദൂരെ വാനവീഥികളിൽ
കതിരിടും തിന തേടുമീ ചെറു വെൺപിറാവുകളെ
കുറുകിയേതോ കഥ മൊഴിഞ്ഞും പാട്ടു മൂളിയുമിന്നലെ
സ്വയമലിഞ്ഞും ലയമറിഞ്ഞും നിങ്ങളീവഴി പാറവേ
ആളുമെൻ എരിതീയിലീ ചിറകാകെ നീറിയെന്നോ
(തളിരിടും പൂഞ്ചിറകുമായ്....)

നൂറു നൂറു പ്രതീക്ഷകൾ ചുടു വേനലേൽക്കും വേളയിൽ
ഉരുകി വീഴും കണ്ണുനീരാൽ ഇളകിനൊമ്പര സാഗരം
നൂറു നൂറു പ്രതീക്ഷകൾ ചുടു വേനലേൽക്കും വേളയിൽ
ഉരുകി വീഴും കണ്ണുനീരാൽ ഇളകിനൊമ്പര സാഗരം
പുണ്യങ്ങൾ തേടും ജന്മങ്ങളെല്ലാം മണ്ണിൽ വീണടിഞ്ഞോ
(തളിരിടും പൂഞ്ചിറകുമായ്....)

ആർദ്രയാമൊരു സന്ധ്യയിൽ പകൽ മായുമേതോ വേളയിൽ
അകലെയെങ്ങോ തെളിയുമെന്നോ സ്നേഹ സാന്ത്വന ദീപകം
ആർദ്രയാമൊരു സന്ധ്യയിൽ പകൽ മായുമേതോ വേളയിൽ
അകലെയെങ്ങോ തെളിയുമെന്നോ സ്നേഹ സാന്ത്വന ദീപകം
ശ്യാമാന്ധകാരം മൂടുന്ന നെഞ്ചിൽ നാളമായ് വിടരാം
(തളിരിടും പൂഞ്ചിറകുമായ്....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആറ്റില്‍ ആനച്ചന്തം
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : പി സി അരവിന്ദന്‍   |   സംഗീതം : രവീന്ദ്രന്‍
ചെല്ലം ചെല്ലം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌, സുനില്‍ വിശ്വചൈതന്യ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
കളകളം പാടും കിളി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
കള്ളു കുടിക്കാൻ മോഹം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
സ്വപ്നലോകത്തെ ബാലഭാസ്കരന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി സി അരവിന്ദന്‍   |   സംഗീതം : രവീന്ദ്രന്‍
പ്രിയമായ്‌
ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി