View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലമെന്ന കാരണവര്‍ക്കു ...

ചിത്രംകള്ളിച്ചെല്ലമ്മ (1969)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംപി ലീല, സി ഒ ആന്റോ, കോട്ടയം ശാന്ത, ശ്രീലത നമ്പൂതിരി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kaalamenna kaaranavarkku
keralathil sambandham
keralathil sambandhathil
kanyakamaar naalaanu

chingathil pirannaval pookkaalam
chirithooki kaliyaadum pookkaalam-Oho
pookkaalam

aavanippookkalaal aadakal chaarthi
aadippaadi nadakkunna kanyakayallo - aval kanyakayallo (kaalamenna)

pachamala, pavizhamalacherivukalil nalla
vrischikathil pirannaval manjukaalam- Oho
manjukaalam

kumbhathil pirannaval mattoruthi- Ha
chempazhukkaa niramulla thampuraatti - Oho
thampuraatti

kavilathu kanneerulla kaalavarshappennu
karimukil mudiyulla kaalavarshappennu
maanathe kaavilninnum thaalamelam kelkkumbol
kali thulli nritham veykkum karkkidakappennu
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാലമെന്ന കാരണവര്‍ക്കു
കേരളത്തില്‍ സംബന്ധം
കേരളത്തില്‍ സംബന്ധത്തില്‍
കന്യകമാര്‍ നാലാണ്‌

ചിങ്ങത്തില്‍ പിറന്നവള്‍ പൂക്കാലം
ചിരിതൂകി കളിയാടും പൂക്കാലം-ഓഹൊ
പൂക്കാലം

ആവണിപ്പൂക്കളാല്‍ ആടകള്‍ ചാര്‍ത്തി
ആടിപ്പാടി നടക്കുന്ന കന്യകയല്ലോ - അവള്‍ കന്യകയല്ലോ (കാലമെന്ന)

പച്ചമല, പവിഴമല ചെരിവുകളില്‍ നല്ല
വൃശ്ചികത്തില്‍ പിറന്നവള്‍ മഞ്ഞുകാലം- ഓഹൊ
മഞ്ഞുകാലം

കുംഭത്തിള്‍ പിറന്നവള്‍ മറ്റൊരുത്തി- ഹ
ചെമ്പഴുക്കാ നിറമുള്ള തമ്പുരാട്ടി - ഓഹൊ
തമ്പുരാട്ടി

കവിളത്തു കണ്ണീരുള്ള കാലവര്‍ഷപ്പെണ്ണ്‌
കരിമുകില്‍ മുടിയുള്ള കാലവര്‍ഷപ്പെണ്ണ്‌
മാനത്തെ കാവില്‍നിന്നും താളമേളം കേള്‍ക്കുമ്പോള്‍
കലി തുള്ളി നൃത്തം വെയ്ക്കും കര്‍ക്കിടകപ്പെണ്ണ്‌


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉണ്ണിഗണപതിയെ
ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്‌, സി ഒ ആന്റോ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അശോകവനത്തിലെ
ആലാപനം : കമുകറ, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കരിമുകില്‍ക്കാട്ടിലെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മാനത്തെക്കായലിന്‍
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കുന്നംകുളങ്ങരെ
ആലാപനം : അടൂർ ഭവാനി   |   രചന : പരമ്പരാഗതം   |   സംഗീതം : കെ രാഘവന്‍