View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളിമണ്ണു മെനഞ്ഞു [Happy] ...

ചിത്രംകണ്ണും കരളും (1962)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Indu Ramesh

Kalimannu menanju menanjoru
kalamaanineyundaakki.. (kalimannu..)
makaranilaavin madiyiliruthi
maanathe valarthamma..
maanathe valarthamma...

venthinkalkkala kaachikkoduthu
vellimonthayil paalu
kunjikkattu kondukkoduthu
kunjuduppinu sheela...
(kalimannu...)

poonilaavum pullimaanum
pooviruthu nadannu.. (poonilaavum..)
karimukilkkattile kompanaanakal
kandu kothichu nadannu
ampilikkunjine kai maari maari
thumpikkayyiluyarthi..
aanakal thumpikkaiyiluyarthi...
vinnum mannum thankam mezhuki
velutha vaavu.. naadaake velutha vaavu...
(kalimannu...)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു
കലമാനിനെയുണ്ടാക്കി.. (കളിമണ്ണു..)
മകരനിലാവിന്‍ മടിയിലിരുത്തി
മാനത്തെ വളര്‍ത്തമ്മ..
മാനത്തെ വളര്‍ത്തമ്മ...

വെണ്‍തിങ്കള്‍ക്കല കാച്ചിക്കൊടുത്തു
വെള്ളിമൊന്തയില്‍ പാല്
കുഞ്ഞിക്കാറ്റ് കൊണ്ടുക്കൊടുത്തു
കുഞ്ഞുടുപ്പിനു ശീല...
(കളിമണ്ണു...)

പൂനിലാവും പുള്ളിമാനും
പൂവിറുത്തു നടന്നു.. (പൂനിലാവും..)
കരിമുകില്‍കാട്ടിലെ കൊമ്പനാനകള്‍
കണ്ടു കൊതിച്ചു നടന്നു
അമ്പിളിക്കുഞ്ഞിനെ കൈ മാറി മാറി
തുമ്പിക്കൈയിലുയര്‍ത്തി.. ആനകള്‍ തുമ്പിക്കൈയിലുയര്‍ത്തി...
വിണ്ണും മണ്ണും തങ്കം മെഴുകി
വെളുത്ത വാവ്.. നാടാകെ വെളുത്ത വാവ്...
(കളിമണ്ണു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളിമണ്ണു മെനഞ്ഞു [Sad]
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
വളര്‍ന്നു വളര്‍ന്നു
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ചെന്താമരപ്പൂന്തേന്‍
ആലാപനം : മെഹബൂബ്‌   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കദളീവനത്തില്‍ കളിത്തോഴനായ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
താതെയ്യം കാട്ടിലെ
ആലാപനം : ലത രാജു   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
തിരുമിഴിയാലേ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആരെ കാണാന്‍ അലയുന്നു
ആലാപനം : കെ ജെ യേശുദാസ്, രേണുക   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍