മണ്ണിന്നിളം മാറില്‍ ...
ചിത്രം | അഹല്യ (1986) |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | കണ്ണൂര്‍ രാജന് |
ആലാപനം | ഉണ്ണി മേനോന്, അമ്പിളി, കോറസ് |
വരികള്‍
Added by devi pillai on February 22, 2011 ലല്ലലലാലാ.... തനനനാ തനനനനാനാ... മണ്ണിന്നിളം മാറില്‍ സ്വര്‍ണ്ണജലധാര സ്വര്ഗ്ഗഗംഗമുന്നില് തുള്ളിവന്നപോലെ ബ്രഹ്മഗിരിയാകെ പൊങ്ങുമാവേശ സംഘനൃത്തമേള ലലലലാ..... പുഴയാകെ പൂങ്കുലവെള്ളം മിഴിയാകെ പൂത്തിരിവെട്ടം പതിനേഴില്‍ ചിറകുമുളയ്ക്കും കുളിരാറില് ഉപവാടികളൂഞ്ഞാലാടും ഹരിതാഭകള്‍ വാരിച്ചൂടും സംഗമ സാഗരമാക്കുക ഭൂവിലെ ദാഹം തീര്‍ക്കാന്‍ കളിയാടിപ്പാടടി പെണ്ണേ കളകാഞ്ചികിലുക്കടി കണ്ണേ അലമാലകള്‍ കുരവ വിളിക്കും തിരുനാളില്‍ അനുഭൂതികള്‍ ഗാനം പാടും അകതാരുകളീണം മൂളും ഉത്സവഭാസുര വേദികളാക്കുക നാടും വീടും.. ---------------------------------- Added by devi pillai on February 22, 2011 lallalalalaa.... thananana thanananaanaa... manninnilam maaril swarnnajaladhaara swargga ganga munnil thullivannapole brahmagiriyaake pongumaavesha sankhanrithamela lalalaa...aa... puzhayaake poonkula vellam mizhiyaake poothirivettam pathinezhil chirakumulaykkum kuliraaril upavaadikaloonjaalaadum harithaabhakal vaarichoodum sangama saagaramaakkuka bhoovile daaham theerkkaan kaliyaadippaadadi penne kalakaanchi kilukkadi kanne alamaalakal kurava vilikkum thirunaalil anubhoothikal gaanam paadum akathaarukal eenam moolum ulsavabhaasura vedikalaakkuka naadum veedum |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആനന്ദ ശുഭതാണ്ഡവം
- ആലാപനം : കെ എസ് ചിത്ര, സുനന്ദ | രചന : കെ ജയകുമാര്‍ | സംഗീതം : കണ്ണൂര്‍ രാജന്
- പുഷ്യരാഗത്തേരില്‍
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : കണ്ണൂര്‍ രാജന്
- യാമം മദഭരം
- ആലാപനം : കൃഷ്ണചന്ദ്രന് | രചന : കെ ജയകുമാര്‍ | സംഗീതം : കണ്ണൂര്‍ രാജന്
- കളഭ
- ആലാപനം : കെ എസ് ചിത്ര, സുനന്ദ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കണ്ണൂര്‍ രാജന്