View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളഭ ...

ചിത്രംഅഹല്യ (1986)
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ എസ്‌ ചിത്ര, സുനന്ദ

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

കളഭചന്ദനപ്പുഴയിൽ മുങ്ങിയ ദേവതാ
കുളിരുയൗവ്വനം നനയുമുന്മദ ചാരുതാ
അ ..അ ..അ ..ആ ..ആ ...
കളഭചന്ദനപ്പുഴയിൽ മുങ്ങിയ ദേവതാ
കുളിരുയൗവ്വനം നനയുമുന്മദ ചാരുതാ
പരുവമോഹനം ഹൃദയപൂവനം ഈ ദിനം
ഈ ദിനം
പ്രണയകുങ്കുമമണിയുമാരുടെ കൈകളാൽ
ആ...ആ ..ആ ..
സരിഗസരി പാഗരിസാ
ആ...അ ..അ ..ആ ..ആ ..
സഗമപമധധപാ
ആ...അ ..അ ..ആ ..ആ ...

മദനതാപവിവശമായി ഉയർന്നുതുള്ളീ തേൻകുടം
മദനതാപവിവശമായി ഉയർന്നുതുള്ളീ തേൻകുടം
അധരമുദ്രാലഹരി ഉണ്ണാൻ അണയുകില്ലേ നായകൻ
അധരമുദ്രാലഹരി ഉണ്ണാൻ അണയുകില്ലേ നായകൻ
പുളകകോമളഗാത്രിയായ് ഒരു മോഹകേളീ വീണയായ്
പൂങ്കൊടി മലർതേന്മൊഴീ രാഗിണി അനുരാഗിണി
പൂങ്കൊടി മലർതേന്മൊഴീ രാഗിണി അനുരാഗിണി
കളഭചന്ദനപ്പുഴയിൽ മുങ്ങിയ ദേവതാ
കുളിരുയൗവ്വനം നനയുമുന്മദ ചാരുതാ
അ ..അ ..അ ..ആ ..ആ ...

കദളിവാഴത്തളിരു പോലേ തുടുത്തു പൊങ്ങീ പൂവുടൽ
കദളിവാഴത്തളിരു പോലേ തുടുത്തു പൊങ്ങീ പൂവുടൽ
പുരുഷഗന്ധം പകർന്നു നൽകാൻ അണയുകില്ലേ കാമുകൻ
പുരുഷഗന്ധം പകർന്നു നൽകാൻ അണയുകില്ലേ കാമുകൻ
പ്രമദകാനനവാടിയിൽ ഒരു പ്രേമപൂജാലോലയായ്
ശാലിനീ മൗനകാമിനീ മോഹിനീ മന്ദഹാസിനീ
ശാലിനീ മൗനകാമിനീ മോഹിനീ മന്ദഹാസിനീ
കളഭചന്ദനപ്പുഴയിൽ മുങ്ങിയ ദേവതാ
കുളിരുയൗവ്വനം നനയുമുന്മദ ചാരുതാ
അ ..അ ..അ ..ആ ..ആ ...
പരുവമോഹനം ഹൃദയപൂവനം ഈ ദിനം
ഈ ദിനം
പ്രണയകുങ്കുമമണിയുമാരുടെ കൈകളാൽ
ആ...ആ ..ആ ..
സരിഗസരി പാഗരിസാ
ആ...അ ..അ ..ആ ..ആ ..
സഗമപമധധപാ
ആ...അ ..അ ..ആ ..ആ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആനന്ദ ശുഭതാണ്ഡവം
ആലാപനം : കെ എസ്‌ ചിത്ര, സുനന്ദ   |   രചന : കെ ജയകുമാര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
മണ്ണിന്നിളം മാറില്‍
ആലാപനം : ഉണ്ണി മേനോന്‍, അമ്പിളി, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
പുഷ്യരാഗത്തേരില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
യാമം മദഭരം
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍