View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉത്തരാസ്വയംവരം ...

ചിത്രംഡേഞ്ചര്‍ബിസ്ക്കറ്റ്‌ (1969)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

utharaa swayamvaram kadhakali kaanuvan
uthraada rathriyil poyirunnu
kaanchana kasavulla poonchelayuduthaval
nencheyyum ambumayi vannirunnu
uthara swayamvaram kadhakali kanuvan
uthraada raathriyil poyirunnu
njan poyirunnu..

irayimman thampi nalkum sringara padalahari
iruswapna vedikalilalinju chernnu
karalile kalithattil arupathu thiriyitta
kadhakali vilakkukalerinju ninnu

kudamaaloor sairandhriyaay
maankulam brihannalayaay
harippaattu ramakrishnan valalanaayi
duryodhana veshamittu guru chenganooru vannu
vaaranassi than chenda unarnnuyarnnu

aayiram sankalpangal therukal theertha raavil
arjunanaay njan avalutharayaayi
athu kazhinjaatta vilakkananju poy, ethrayethra
ajnjaatha vaasaminnum thudarunnu njaan
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു
ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു
ഞാൻ പോയിരുന്നു...

ഇരയിമ്മൻ‌തമ്പി നൽകും ശൃംഗാരപദലഹരി
ഇരുസ്വപ്‌നവേദികളിലലിഞ്ഞു ചേർന്നു
കരളിലെ കളിത്തട്ടിലറുപതു തിരിയിട്ട
കഥകളിവിളക്കുകൾ എരിഞ്ഞുനിന്നു..

കുടമാളൂർ സൈരന്ധ്രിയായ്
മാങ്കുളം ബൃഹന്നളയായ്
ഹരിപ്പാട്ടു രാമകൃഷ്‌ണൻ വലലനായി
ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസിതൻ ചെണ്ടയുണർന്നുയർന്നു..

ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവള്‍ ഉത്തരയായി
അതു കഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ്, എത്രയെത്ര
അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അശ്വതീനക്ഷത്രമേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണില്‍ക്കണ്ണില്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പറയാന്‍ എനിയ്ക്കു നാണം
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാമുകന്‍ വന്നാല്‍
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാനവമനമൊരു
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തമസാനദിയുടെ
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി