തങ്കഭസ്മക്കുറിയിട്ട ...
ചിത്രം | കൂട്ടുകുടുംബം (1969) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical thankabhasmakkuriyitta thamburaatti - ninte thinkalaazhcha noyampinnu mudakkum njaan thiruvilwaamalayil nedichu konduvarum ilaneerkkudaminnudaykkum njaan thankabhasmakkuriyitta........... vadkkinithalathil poojayeduppinu veluppaankaalathu kandappol murappenne ninte poonkavilinkal njaan harishreeyezhuthiyathormmayille - premathin harishreeyezhuthiyathormmayille thankabhasmakkuriyitta............ thumpappookkalathil thiruvonathinu thumpithullaanirunnappol pookkilakkathirukalkkidayiloodenne nee nokkikkothippichathormmayille - olikannaal nokkikkothippichathormmayille thankabhasmakkuriyitta............. kalappurakkalathil medappulariyil kanikandu kannu thurannappol vilakku keduthi nee aadyamaay nalkiya vishukkaineettangalormmayille _ premathin vishukkaineettangalormmayille thankabhasmakkuriyitta.......... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാന്‍ തിരുവില്വാമലയില്‍ നേദിച്ചുകൊണ്ടുവരും ഇളനീര്‍ക്കുടമിന്നുടയ്ക്കും ഞാന്‍ തങ്കഭസ്മക്കുറിയിട്ട........ വടക്കിനിത്തളത്തില്‍ പൂജയെടുപ്പിനു വെളുപ്പാന്‍ കാലത്തു കണ്ടപ്പോള്‍ മുറപ്പെണ്ണേ നിന്റെ പൂങ്കവിളിങ്കല്‍ ഞാന്‍ ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ -പ്രേമത്തിന്‍ ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ? തങ്കഭസ്മക്കുറിയിട്ട......... തുമ്പപ്പൂക്കളത്തില്‍ തിരുവോണത്തിന് തുമ്പിതുള്ളാനിരുന്നപ്പോള്‍ പൂക്കിലക്കതിരുകള്‍ക്കിടയിലൂടെന്നെ നീ നോക്കിക്കൊതിപ്പിച്ചതോര്‍മ്മയില്ലേ -ഒളികണ്ണാല്‍ നോക്കീ-ക്കൊതിപ്പിച്ചതോര്‍മ്മയില്ലേ? തങ്കഭസ്മക്കുറിയിട്ട........ കളപ്പുരക്കളത്തില്‍ മേടപ്പുലരിയില്‍ കണികണ്ടു കണ്ണുതുറന്നപ്പോള്‍ വിളക്കുകെടുത്തി നീ ആദ്യമായ് നല്‍കിയ വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ -പ്രേമത്തിന്‍ വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ? തങ്കഭസ്മക്കുറിയിട്ട........ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പരശുരാമന്‍ മഴുവെറിഞ്ഞു
- ആലാപനം : പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സ്വപ്നസഞ്ചാരിണീ
- ആലാപനം : പി സുശീല, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മേലേ മാനത്തെ
- ആലാപനം : ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഇന്ദ്രനീല യവനിക ഞൊറിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ