ആറാം വാവിലെ ചന്ദ്രികയോ ...
ചിത്രം | വസന്തരാവുകള്‍ (1974) |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
സംഗീതം | കോട്ടയം ജോയ് |
ആലാപനം | പി ജയചന്ദ്രൻ, അമ്പിളി |
വരികള്‍
Added by devi pillai on November 3, 2010 ലാല്ലല്ലല ലാല്ലാലല.... ആറാം വാവിലെ ചന്ദ്രികയോ? ആഹാ... ആഹാ... അരയന്ന കമ്മലണിഞ്ഞവളോ? ആഹാ.. ആഹാ.. എന്റെ സ്വപ്നോപഹാരത്തിനെത്തിയ ഏദനിലെ ആദ്യ സുന്ദരിയോ? ഏഴാം സ്വര്‍ഗ്ഗ നന്ദിനിയോ? ആയിരമുഷസ്സുകള്‍... ഒന്നിച്ചു നിന്നുടെ ആയിരമുഷസ്സുകള്‍ ഒന്നിച്ചു നിന്നുടെ മായാ മുഖത്തുദിക്കുന്നു കണ്ണെഴുത്തും പൂവോ കാര്‍ത്തികത്താരമോ കണ്മണി നിന്‍ കണ്ണില്‍ വിടര്‍ന്നു -നീ പുഷ്പമംഗലയായ് മാറുന്നു.. മാറുന്നു കളഹംസപ്പീലിതന്‍... ഇഴയാല്‍ നെയ്തതോ.. കളഹംസപ്പീലിതന്‍ ഇഴയാല്‍ നെയ്തതോ വരവര്‍ണ്ണിനി നിന്റെ ഉടുപുടവ അഞ്ജനമയിലിനെ കാണാതെടുത്തതോ അഭിരാമീ നിന്റെ വാര്‍കൂന്തല്‍ നീ പുളകമംഗലയായ് തീരുന്നു.. .തീരുന്നു ---------------------------------- Added by devi pillai on November 3, 2010 lallalalala..... aaraam vaavile chandrikayo? aha.. aaha.... arayanna kammalaninjavalo? aha.. aha... ente swapnopahaarathinethiya edanile aadya sundariyo? ezhaam swargga nandiniyo? aayiramushassukal... onnichu ninnude aayiramushassukal onnichu ninnude maaya mukhathudikkunnu kannezhuthum poovo kaarthikatharamo kanmani nin kannil vidarunnu nee pushpamangalayaay maarunnu.. maarunnu kalahamsappeelithan ...izhayaal neythatho kalahamsa peelithan izhayaal neythatho varavarnnini ninte udupudava anjana mayiline kaanatheduthatho abhiraami ninte vaarkoonthal nee pulakamangalayaay theerunu.. theerunnu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രഭാതമോ പ്രദോഷമോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : കോട്ടയം ജോയ്
- ആശ്രമ ദുഃഖമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : കോട്ടയം ജോയ്
- തേവിമലക്കാറ്റേ
- ആലാപനം : പി മാധുരി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : കോട്ടയം ജോയ്