View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറയുവതെങ്ങിനെ ...

ചിത്രംപുഴയോരത്തൊരു പൂജാരി (1987)
ചലച്ചിത്ര സംവിധാനംജോസ് കല്ലൻ
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

പറയുവതെങ്ങിനെ പതിവില്ലാതിന്നലെ
പാതിരാവിൽ കണ്ട കിനാവുകൾ
ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ
ചന്ദ്രികാധവളിത ബന്ധുരരാവിൽ
സാന്ദ്ര ശീതള ചന്ദനക്കാവിൽ
ഇന്ദ്രനീല ശീലാതലമൊന്നിൽ
ഇന്ദീവരദല മൃദുലശയ്യയിൽ
ഞാനും പ്രിയതമനും സഖീ ..
പറയുവതെങ്ങിനെ പതിവില്ലാതിന്നലെ
പാതിരാവിൽ കണ്ട കിനാവുകൾ
ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ
ആ ...ആ ...ആ ...ആ ...ആ ...

വിണ്ണിലെ മാളിക കിളിവാതിലുകളിൽ
വെണ്മുകിൽ യവനിക ഞൊറിഞ്ഞ നേരം
മരമിരുമർമ്മര സ്വരഭരമുതിരും നേരം
ചിറകിലെ സുമജതി തെരുതെരെ പൊഴിയും നേരം
ഞാനും പ്രിയതമനും സഖീ ..
പറയുവതെങ്ങിനെ പതിവില്ലാതിന്നലെ
പാതിരാവിൽ കണ്ട കിനാവുകൾ
ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ ...

പൊന്നൊളി പൂഞ്ചേല പാതി അണിഞ്ഞതും
പുതുപനിനീർ വീണു മാറുനനഞ്ഞതും
അലർശരമിരുപുരതുര കരളിൽ കൊണ്ടതും
അനുപമ സുഖരതിരസമദമെന്തെന്നതും
നാണമാകുന്നു സഖീ ...സഖീ ...
പറയുവതെങ്ങിനെ പതിവില്ലാതിന്നലെ
പാതിരാവിൽ കണ്ട കിനാവുകൾ
ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ
ചന്ദ്രികാധവളിത ബന്ധുരരാവിൽ
സാന്ദ്ര ശീതള ചന്ദനക്കാവിൽ ..
ഇന്ദ്രനീല ശീലാതലമൊന്നിൽ
ഇന്ദീവരദല മൃദുലശയ്യയിൽ
ഞാനും പ്രിയതമനും സഖീ ...
പറയുവതെങ്ങിനെ പതിവില്ലാതിന്നലെ
പാതിരാവിൽ കണ്ട കിനാവുകൾ
ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നന്ദനന്ദനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
വരുന്നുണ്ടേ
ആലാപനം : കെ പി ചന്ദ്രമോഹൻ   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍