View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉഷസ്സിന്റെ രഥത്തിൽ ...

ചിത്രംകുഞ്ഞിക്കൈകള്‍ (1974)
ചലച്ചിത്ര സംവിധാനംമങ്കട രവിവര്‍മ്മ
ഗാനരചനകരിംകുന്നം ചന്ദ്രന്‍
സംഗീതംകെ കെ ആന്റണി
ആലാപനംജോളി അബ്രഹാം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ushassinte radhathil uyirppinte radhathil
ezhunnallum snehapithaave
urakkam theliyaathorarakalilengum
thiri theliykkoo ponthiri theliykkoo
(ushassinte)

mulmudiyil mullaanikalil - thiru
murivukalil marakkurisshil
mulmudiyil mullaanikalil - thiru
murivukalil marakkurisshil
nee annaruliya mochanamallo
nithyajeevan pakarunnu (ushassinte)

thaaraaganangal than thaamarakkaavil
sourayoodha madhumanayil
thaaraaganangal than thaamarakkaavil
sourayoodha madhumanayil
ninte simhaasanam alankarikkunnu
ninte saamraajyam pularunnu (ushassinte)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉഷസ്സിന്റെ രഥത്തില്‍ ഉയര്‍പ്പിന്റെ രഥത്തില്‍
എഴുന്നള്ളും സ്നേഹപിതാവേ
ഉറക്കം തെളിയാത്തൊരറകളിലെങ്ങും
തിരി തെളിയ്ക്കൂ പൊന്‍ തിരി തെളിയ്ക്കൂ (ഉഷസ്സിന്റെ)

മുള്‍മുടിയില്‍ മുള്ളാണികളില്‍ - തിരു
മുറിവുകളില്‍ മരക്കുരിശ്ശില്‍
മുള്‍മുടിയില്‍ മുള്ളാണികളില്‍ - തിരു
മുറിവുകളില്‍ മരക്കുരിശ്ശില്‍
നീയന്നരുളിയ മോചനമല്ലോ
നിത്യജീവന്‍ പകരുന്നു. (ഉഷസ്സിന്റെ)

താരാഗണങ്ങള്‍ തന്‍ താമരക്കാവില്‍
സൌരയൂഥ മധുമനയില്‍
താരാഗണങ്ങള്‍ തന്‍ താമരക്കാവില്‍
സൌരയൂഥ മധുമനയില്‍
നിന്റെ സിംഹാസനം അലങ്കരിക്കുന്നു
നിന്റെ സാമ്രാജ്യം പുലരുന്നു (ഉഷസ്സിന്റെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുന്നിമണിക്കുഞ്ഞേ
ആലാപനം : ജെൻസി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ കെ ആന്റണി
കാറ്റിൻ കരവാൾ
ആലാപനം : കോറസ്‌, ജോളി അബ്രഹാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ കെ ആന്റണി
പണ്ടൊരു മുക്കുവന്‍
ആലാപനം : ജോളി അബ്രഹാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ കെ ആന്റണി