View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മായം മറിമായം ...

ചിത്രംഅപരന്മാര്‍ നഗരത്തില്‍ (2001)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനരമേഷ് ഇളമണ്‍ നമ്പൂതിരി
സംഗീതംകെ സനന്‍ നായര്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by madhavabhadran on October 29, 2011
 
മായം മറിമായം മണ്ണില്‍ ജാലം പൊടിപൂരം (2)
രാവില്‍ സൂര്യനുദിച്ചെന്നാല്‍ രാജന്മാരും ചോരന്മാര്‍
വയ്യാവേലിപ്പത്തലുകെട്ടാം പയ്യെപ്പോയിപ്പനയും തിന്നാം
കോലം നല്ലൊരു കോലം മേളം താളം കരഘോഷം (2)
മായം മറിമായം മണ്ണില്‍ ജാലം പൊടിപൂരം (2)

കണ്ടോ ഇതു കണ്ടോ ഈ മുയലിനു കൊമ്പുകള്‍ രണ്ടോ (2)
കൂടെപ്പോരൂ മാളോരേ കാകളി കഥകളി തിമിലകളി (2)
ഇതാണു തെയ്യം തേരോട്ടം ഇതിന്റെ പേരോ പടയോട്ടം
അരങ്ങൊരുങ്ങാമണിഞ്ഞൊരുങ്ങാം
അടിപൊളിയായിട്ടാടീടാം
അരങ്ങൊരുങ്ങാമണിഞ്ഞൊരുങ്ങാം
അടിപൊളിയായിട്ടാടിപ്പാടീടാം

(മായം മറിമായം)

എട്ടും പതിനെട്ടും അടവെല്ലാമെല്ലാം കൂട്ടാം (2)
പാളിപ്പോയാല്‍ പൊല്ലാപ്പു് പിന്നെത്തീരാന്‍ ഗുലുമാലു് (2)
തൊന്തരവയ്യോ ആശാനേ നിന്‍ തിരുശരണം ഈശാനേ
അറഞ്ഞു തുള്ളാം അറിഞ്ഞു പാടാം
നനഞ്ഞു പോയാല്‍ കുളിച്ചു കേറാം
അറഞ്ഞു തുള്ളാം അറിഞ്ഞു പാടാം
നനഞ്ഞു പോയാല്‍ കുളിച്ചു കേറീടാം

(മായം മറിമായം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദ്യ ലഹരിയില്‍
ആലാപനം : മാൽഗുഡി ശുഭ   |   രചന : രമേഷ് ഇളമണ്‍ നമ്പൂതിരി   |   സംഗീതം : കെ സനന്‍ നായര്‍
സ്വപ്നങ്ങളേ മധുരസ്വപ്നങ്ങളേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : രമേഷ് ഇളമണ്‍ നമ്പൂതിരി   |   സംഗീതം : കെ സനന്‍ നായര്‍
ഒരു നോവിൽ എരിയും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഷാജഹാന്‍   |   സംഗീതം : കെ സനന്‍ നായര്‍
നിമിഷദലങ്ങളിൽ
ആലാപനം : ശ്രീനിവാസ്   |   രചന : ഷാജഹാന്‍   |   സംഗീതം : കെ സനന്‍ നായര്‍