പാലക്കൊമ്പത്തെ ...
ചിത്രം | ആഭരണചാര്‍ത്ത് (2002) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | എം ജി ശ്രീകുമാർ, കെ ആർ ശ്യാമ |
വരികള്‍
Added by devi pillai on December 26, 2009 paalakkombathe changalithathamme paattupaadi neevaa raajamallikkum raappaadithumbikkum koottukaariyaay vaa kaadukerum poonilaavil kaavurangum poykayil pavizhamalli sayyayil paalakkombathe..... ithirinenchile othirivyaamoham thaane puthari ponkaalachorunnumneram vithuvithachathu muthakumpozhum oro swapnavirunningethicherumpozhum poorangal koodaan therileraan aayiram ponnaaryan koyyaam chakkaravalli chithiramuthassi chollu chokkiyachundathikkuri nooro paalo thaikkilavikkum thankanilaakkinnam thoovum thekkinimuttatheeradi selum therum ullangal thulli ooyalaadum swaditho swaadallinnonnum ---------------------------------- Added by devi pillai on December 26, 2009 പാലക്കൊമ്പത്തേ ചങ്ങാലിത്തത്തമ്മേ പാട്ടുപാടിനീവാ രാജമല്ലിക്കും രാപ്പാടിത്തുമ്പിക്കും കൂട്ടുകാരിയായ് വാ കാടുകേറും പൂനിലാവില്‍ കാവുറങ്ങും പൊയ്കയില്‍ പവിഴമല്ലീ ശയ്യയില്‍ പാലക്കൊമ്പത്തെ..... ഇത്തിരിനെഞ്ചിലെ ഒത്തിരിവ്യാമോഹം താനേ പുത്തരി പൊങ്കാലച്ചോറുണ്ണും നേരം വിത്തുവിതച്ചതു മുത്താകുമ്പോഴും ഓരോ സ്വപ്നവിരുന്നിങ്ങെത്തിച്ചേരുമ്പോഴും പൂരങ്ങള്‍ കൂടാന്‍ തേരിലേറാന്‍ ആയിരം പൊന്നാര്യന്‍ കൊയ്യാം ചക്കരവള്ളിച്ചിത്തിരമുത്തശ്ശീ ചൊല്ലൂ ചൊക്കിയചുണ്ടത്തിക്കുറി നൂറോ പാലോ! തൈക്കിളവിക്കും തങ്കനിലാക്കിണ്ണം തൂവും തെക്കിനിമുറ്റത്തീരടി ശേലും തേരും ഉള്ളങ്ങള്‍ തുള്ളി ഊയലാടും സ്വാദിതോ സ്വാദല്ലിന്നൊന്നും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാവും കോവിലകവും (M)
- ആലാപനം : കല്ലറ ഗോപന്‍ | രചന : ബിച്ചു തിരുമല | സംഗീതം : എം ജി രാധാകൃഷ്ണന്‍
- അരുണോദയം
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : എം ജി രാധാകൃഷ്ണന്‍
- നാദവിനോദിനി മായേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ബിച്ചു തിരുമല | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ചിത്തിരപ്പെണ്‍കൊടിയേ
- ആലാപനം : എം ജി ശ്രീകുമാർ, കോറസ്, കെ ആർ ശ്യാമ, സരിത റാം | രചന : ബിച്ചു തിരുമല | സംഗീതം : എം ജി രാധാകൃഷ്ണന്‍
- കാവും കോവിലകവും
- ആലാപനം : വിന്ദുജാ മേനോൻ | രചന : ബിച്ചു തിരുമല | സംഗീതം : എം ജി രാധാകൃഷ്ണന്‍