തിരുമിഴിയാലേ ...
ചിത്രം | കണ്ണും കരളും (1962) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical thirumizhiyaale thirayuvathaare theerthayaathrakkaaraa - devaa theerthayaathrakkaaraa (thirumizhiyaale) onnaam kadail paalkkadalil oru marathaka maniyarayil jaladevathamaar than naduvil vidarnnaval njaan valarnnaval njaan (thirumizhiyaale) paarvana chandrika kaanaatha kaavile paathiraappookkal choodichu saagarakanyakal sangeetharaanikal sapthaswarangal paadichu (thirumizhiyaale) pushyaraaga pooppaalikayil puthiya pulakappookkalode parashuraamanu daanam nalki paalkkadalamma - enne paalkkadalamma omal kumaarike varoo keralamennu ninakku perittu njaan nin kalithozhikal thullikkalikkunnu vindhya himaachala sahyasaanukkalil bhaarathathinte aa ponmakkalodothu cheruka nee chiram vaazhuka vathsale vathsale... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തിരുമിഴിയാലേ തിരയുവതാരേ തീര്‍ത്ഥയാത്രക്കാരാ - ദേവാ തീര്‍ത്ഥയാത്രക്കാരാ (തിരുമിഴിയാലേ) ഒന്നാം കടലില്‍ പാല്‍ക്കടലില്‍ ഒരു മരതകമണിയറയില്‍ ജലദേവതമാര്‍ തന്‍ നടുവില്‍ വിടര്‍ന്നവള്‍ ഞാന്‍ വളര്‍ന്നവള്‍ ഞാന്‍ (തിരുമിഴിയാലേ) പാര്‍വ്വണചന്ദ്രിക കാണാത്ത കാവിലെ പാതിരാപ്പൂക്കള്‍ ചൂടിച്ചു സാഗരകന്യകള്‍ സംഗീത റാണികള്‍ സപ്തസ്വരങ്ങള്‍ പാടിച്ചു (തിരുമിഴിയാലേ) പുഷ്യരാഗ പൂപ്പാലികയില്‍ പുതിയ പുളകപ്പൂക്കളോടേ പരശുരാമനു ദാനം നല്‍കി പാല്‍ക്കടലമ്മ – എന്നെ പാല്‍ക്കടലമ്മ വിരുത്തം :- ഓമല്‍കുമാരികേ വരൂ കേരളമെന്നു നിനക്കു പേരിട്ടു ഞാന്‍ നിന്‍ കളിത്തോഴികള്‍ തുള്ളിക്കളിക്കുന്നു വിന്ധ്യഹിമാചല സഹ്യസാനുക്കളില്‍ ഭാരതത്തിന്റെ ആ പൊന്‍മക്കളോടൊത്തു ചേരുക നീ ചിരം വാഴുക വത്സലേ വത്സലേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കളിമണ്ണു മെനഞ്ഞു [Happy]
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- കളിമണ്ണു മെനഞ്ഞു [Sad]
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- വളര്‍ന്നു വളര്‍ന്നു
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- ചെന്താമരപ്പൂന്തേന്‍
- ആലാപനം : മെഹബൂബ് | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- കദളീവനത്തില്‍ കളിത്തോഴനായ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- താതെയ്യം കാട്ടിലെ
- ആലാപനം : ലത രാജു | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- ആരെ കാണാന്‍ അലയുന്നു
- ആലാപനം : കെ ജെ യേശുദാസ്, രേണുക | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍