View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണടച്ചാലും ...

ചിത്രംവിധി തന്ന വിളക്കു് (1962)
ചലച്ചിത്ര സംവിധാനംഎസ് എസ് രാജൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്, പി ലീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kannadachaalum kanakakkinaakkal
kannu thurannaalum kanakakkinaakkal

pandoru poomarachottilaay ninne
kundithathode njaan kaathirunnappol (pandoru)
mataarum kanaathe poomarameri nee
malar mazha peyyichathinnu njaan kaanmoo(mataarum)

velli nilaavil ponnona raavil
valliyoonjaalil njaan aadiya neram(velli)

pinnil ninnoonjaala thalli nee enne
mannil marichitta rangam njaan kaanmoo(pinnil)
kannadachaalum kanakakkinaakkal
kannu thurannaalum kanakakkinaakkal

paadathin vakkathe paalachuvattil
paadasarangal kilungikkilungi
paadiyum aadiyum nee vannu nilkke njaan
koritharichoraa rangam njaan kaanmoo(paadiyum)

ambalamutathe aalin chuvattil
anthiyil njaan ninne kaathu ninnappol
poojichu kittiya pushpamerinjenne
maadi vilikkunna rangam njaan kaanmoo(poojichu)
kannadachaalum kanaka kinaakkal
kannu thurannaalum kanaka kinaakkal
kannadachaalum kanaka kinaakkal...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കണ്ണടച്ചാലും കനകക്കിനാക്കൾ
കണ്ണു തുറന്നാലും കനകക്കിനാക്കൾ

പണ്ടൊരു പൂമരച്ചോട്ടിലായ്‌ നിന്നെ
കുണ്ഠിതത്തോടെ ഞാൻ കാത്തിരുന്നപ്പോൾ (പണ്ടൊരു)
മറ്റാരും കാണാതെ പൂമരമേറി നീ
മലർ മഴ പെയ്യിച്ചതിന്നും ഞാൻ കാണ്മൂ (മറ്റാരും)

വെള്ളി നിലാവിൽ പൊന്നോണ രാവിൽ
വള്ളിയൂഞ്ഞാലിൽ ഞാൻ ആടിയ നേരം (വെള്ളി)

പിന്നിൽ നിന്നൂഞ്ഞാല തള്ളി നീ എന്നെ
മണ്ണിൽ മറിച്ചിട്ട രംഗം ഞാൻ കാണ്മൂ (പിന്നിൽ)
(കണ്ണടച്ചാലും)

പാടത്തിൻ വക്കത്തെ പാലച്ചുവട്ടിൽ
പാദസ്വരങ്ങൾ കിലുങ്ങിക്കിലുങ്ങി
പാടിയും ആടിയും നീ വന്നു നിൽക്കെ ഞാൻ
കോരിത്തരിച്ചോരാ രംഗം ഞാൻ കാണ്മൂ (പാടിയും)

അമ്പലമുറ്റത്തെ ആലിൻ ചുവട്ടിൽ
അന്തിയിൽ ഞാൻ നിന്നെ കാത്തു നിന്നപ്പോൾ
പൂജിച്ചു കിട്ടിയ പുഷ്പമെറിഞ്ഞെന്നെ
മാടി വിളിക്കുന്ന രംഗം ഞാൻ കാണ്മൂ (പൂജിച്ചു)

(കണ്ണടച്ചാലും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചുണ്ടില്‍ മന്ദഹാസം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗുരുവായൂര്‍പുരേശാ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വാനിന്‍ മടിത്തട്ടില്‍
ആലാപനം : പി സുശീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാരുണ്യ സാഗരനേ [ഗുരുവായുപുരേശ]
ആലാപനം : പി ലീല, എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചന്ദനക്കിണ്ണം
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാരണമെന്തേ പാര്‍ത്ഥ
ആലാപനം : പി ലീല, വിനോദിനി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കറക്കു കമ്പനി
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തുടുതുടുന്നനെയുള്ളൊരു
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ടാലും കണ്ടാലും
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, കോട്ടയം ശാന്ത   |   രചന : പി ഭാസ്കരൻ, മുതുകുളം രാഘവന്‍പിള്ള   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി