View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mouname ...

MovieOrmakkurippukal (1992)
LyricsAS Francis
MusicMohan Sithara
SingersAshalatha

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

മൗനമേ ....
മഹാസാഗരമേ ...
മടിയിൽ എന്തെന്തു മരതകങ്ങൾ
അതിലൊന്നു പെറുക്കാൻ
ആശിച്ചു നിൽപ്പു ഞാൻ
അപാരതേ... നിൻ തീരത്തേകയായ്

ആശതന്നംഗുലീ ലാളനമേറ്റാൽ
അപാരതേ നിന്നിൽ അലകളുണരുമോ
ആശതന്നംഗുലീ ലാളനമേറ്റാൽ
അപാരതേ നിന്നിൽ അലകളുണരുമോ
ആയിരം...ദർശന...
ആയിരം ദർശന മോഹങ്ങളുണർത്തും
ദർപ്പണമല്ലോ നിൻ നിശ്ചലഭാവം
സധപ മപമപധപ മാപാമഗ ഗരിസ ഗരിസ ഗരി മഗരി....
(മൗനമേ...)

അഗാധതേ നിന്നിൽ ഉറങ്ങും കിനാവിന്റെ
കനകാഭ കാണാൻ ഉതറുമെൻമോഹം
അഗാധതേ നിന്നിൽ ഉറങ്ങും കിനാവിന്റെ
കനകാഭ കാണാൻ ഉതറുമെൻ മോഹം
ആശയാം.... വാർമുകിൽ...
ആശയാം വാർമുകിൽ
തോരണമാലകൾ ചാർത്തുന്നല്ലോ
എൻ കൗതുകഭാവം
സാധപ മപമപധപ മപമഗ ഗരിസ ഗരിസ ഗരി
മഗരി ....
(മൗനമേ...)


Other Songs in this movie

Arayaalin
Singer : G Venugopal   |   Lyrics : AS Francis   |   Music : Mohan Sithara