View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താമരത്താരിതള്‍ ...

ചിത്രംസ്ത്രീ (1950)
ചലച്ചിത്ര സംവിധാനംആര്‍ വേലപ്പന്‍ നായര്‍
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംതിക്കുറിശ്ശി സുകുമാരന്‍ നായര്‍

വരികള്‍

Added by madhavabhadran on February 8, 2011
 
താമരത്താരിതള്‍കണ്മിഴി പൂട്ടിയ ഓമലേ
നീ മയങ്ങെന്റെ തങ്കം

താരാകുമാരികളാരാല്‍ മനോഹര -
ത്താരാട്ടു പാടിയുറക്കും നിന്നെ
ചന്ദനവാസന തങ്ങുമിളംതെന്നല്‍
വന്നുടന്‍ നിന്നെ തഴുകി നില്‍ക്കും

മോഹനസ്വപ്നശതങ്ങള്‍ നിന്‍മാനസ -
മോഹം വളര്‍ത്തുവാനോടിയെത്തും
തൂമണിത്തൊട്ടിലില്‍ പൂവണിമെത്തയില്‍
ത്തൂമിളം പുഞ്ചിരിതൂകിത്തൂകി
(താമര)

മാമകജീവിതലതികയില്‍ വിലസും പൊന്മലരെന്‍ മകളെ
മംഗലദായകനരുളും കുഞ്ഞിനഭംഗുരനന്മകളെ
അനുപയിലനുപമമധുരിമ കലരും മാന്തളിരിന്‍ തനു നിന്‍
അഴകിതിലരുതൊരു മലിനത വരുവാനിടയേകരുതീശന്‍

കാലം ചെറ്റു കഴിഞ്ഞാല്‍ നീയൊരു കാമിനിയായിത്തീരും
അതുപൊഴുതൊരു പതികരഗതമാം തവ വിധിഗതിയാല്‍ മകളെ
അകമതിലനുദിനമവനെക്കരുതേണം ഈശ്വരനെപ്പോലെ

തകര്‍ന്നുപോമൊരു പളുങ്കുപാത്രം തരുണീജനഗാത്രം
തന്വീമണിതന്‍ ശാശ്വതധനമോ ചാരിത്ര്യം മാത്രം.
മുലകുടിമാറാച്ചെറുപൈതലയേ കരളില്‍ക്കരുതുക നീ
സചരിതയായി കഴിയുവതിന്നായു് മരണം വരെയും നീ

----------------------------------

Added by devi pillai on February 10, 2011

thaamara thaarithaarithal kanmani poottiya omale
nee mayangente thankam

thaaraakumaarikalaaraal manohara
thaaraattu paadiyurakkum ninne
chandana vaasana thangumilam thennal
vannudan ninne thazhuki nilkkum

mohana swapnashathangal nin maanasa
moham valarthuvaanodiyethum
thoomanithottilil poovanimethayil
thoovilam punchiri thoovithoovi

maamaka jeevitha lathikayil vilasum
ponmalarente makale
mangaladaayakanarulum kunjinabhangura nanmakale
anupayilanupama madhurima kalarum
maanthalirin thanu nin
azhakithilaruthoru malinatha
varunaanidayekarutheeshan

kaalam chettu kazhinjaal neeyoru
kaaminiyaayi theerum
athupozhuthoru pathi karagathamaam thava
vidhigathiyaal makale
akamathilanudinamavaekkaruthenam
eeshwaraneppole

thakarnnupomoru palunkupaathram
tharunee janagaathram
thanwee manithan shaashwatha dhanamo
chaarithryam maathram
mulakudi maaraacheru paithalaye
karalil karuthuka nee
sacharithayayi kazhiyuvathinnaay
maranamvareyum nee

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓമനതിങ്കള്‍ക്കിടാവോ
ആലാപനം : പി ലീല   |   രചന :   |   സംഗീതം : ബി എ ചിദംബരനാഥ്‌
ജഗമൊരു നാടകശാല
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഈ ലോകം (ചിന്തയെന്തി)
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
നന്ദ നന്ദന മധു
ആലാപനം : സാവിത്രി ആലപ്പുഴ   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
പഞ്ചശരം
ആലാപനം : മേടയില്‍ സുകുമാരി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ക്ഷണഭംഗുര
ആലാപനം : മേടയില്‍ സുകുമാരി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
രാഗസാഗര
ആലാപനം : വൈക്കം മണി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
കവിയായ്‌ കഴിയുവാന്‍
ആലാപനം : ബി എ ചിദംബരനാഥ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
പരശുരാമ ഭൂമി
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
നാഗരിക രസിക
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഹാ ഹാ മോഹനം ഈ യൗവ്വനം
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ജീവിതമഹിതാരാമം
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
മാമക ജീവിത
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
പതി തന്നെ പരദൈവം
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
അനിതരവഹിതമഹിത
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌