View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹത്തിന്‍ കൂടൊന്ന് ...

ചിത്രംകോളേജ് കുമാരന്‍ (2008)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകാര്‍ത്തിക്, അപർണ

വരികള്‍

Lyrics submitted by: Kalyani

Snehathin koodonnu thurakkaam naam
thammil thammil cheraam
pon kurunnukalaakaam..
koottirikkaam koode njaan...
thaimaasappulari virinju manassu niranju
nammalonnaay paadidaam....thammil aadidaam..hey..hey
thaimaasappulari virinju manassu niranju
nammalonnaay paadidaam....thammil aadidaam

thekkini monthaayathinmeloru pachachooralirippunde
vettila thinnu chuvannoruchundu virappichaashaan varanunde
madiyiliruthi thaaraattaam puthiyoru paattinoonjaalil
malarukal viriyum thodiyude eenam
njaaninnu moolaam....
thaimaasappulari virinju manassu niranju
nammalonnaay paadidaam....thammil aadidaam

chirakillaathe parakkum chithra shalabhangal nammal
niramillaathe nirachaarthaniyum swapnangal nammal
naalathe pulariyaakanam...
pularikku pookkalaakanam...
naadinnabhimaanamaayi naam theerenam...
unaranamoru yuvajana navabhaaratham..
vande maatharam.....
(snehathin............)

jalamillaathe varandu kidakkum karshakarude india
janasamskrithikku kaavalirikkum padayaalikalude india
lokathin shakthi indiayaaytheerunna naalukal varum..
shaanthi than udyaanamaayi naam maareedum...
unaranamoru rana navayuga thaalam...
vande maatharam....

thaimaasappulari virinju manassu niranju
nammalonnaay paadidaam....thammil aadidaam..hey..hey(2)
thekkini monthaayathinmeloru pachachooralirippunde
vettila thinnu chuvannoruchundu virappichaashaan varanunde
madiyiliruthi thaaraattaam puthiyoru paattinoonjaalil
malarukal viriyum thodiyude eenam
njaaninnu moolaam...
thaimaasappulari virinju manassu niranju
nammalonnaay paadidaam....thammil aadidaam..hey..hey(2)

വരികള്‍ ചേര്‍ത്തത്: കല്ല്യാണി

സ്നേഹത്തിന്‍ കൂടൊന്നു തുറക്കാം നാം
തമ്മില്‍ തമ്മില്‍ ചേരാം
പൊന്‍ കുരുന്നുകളാകാം
കൂട്ടിരിക്കാം കൂടെ ഞാന്‍
തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു
നമ്മളൊന്നായ്‌ പാടിടാം....തമ്മില്‍ ആടിടാം..ഹേ..ഹേ
തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു
നമ്മളൊന്നായ്‌ പാടിടാം....തമ്മില്‍ ആടിടാം..

തെക്കിനിമോന്തായത്തിന്മേലൊരു പച്ചച്ചൂരലിരിപ്പുണ്ടേ
വെറ്റിലതിന്നു ചുവന്നൊരുചുണ്ടുവിറപ്പിച്ചാശാന്‍ വരണുണ്ടേ
മടിയിലിരുത്തിത്താരാട്ടാം പുതിയൊരു പാട്ടിന്നൂഞ്ഞാലില്‍
മലരുകള്‍ വിരിയും തൊടിയുടെ ഈണം
ഞാനിന്നു മൂളാം....
തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു
നമ്മളൊന്നായ്‌ പാടിടാം....തമ്മില്‍ ആടിടാം..

ചിറകില്ലാതെ പറക്കും ചിത്രശലഭങ്ങള്‍ നമ്മള്‍
നിറമില്ലാതെ നിറച്ചാര്‍ത്തണിയും സ്വപ്‌നങ്ങള്‍ നമ്മള്‍
നാളത്തെ പുലരിയാകണം...
പുലരിക്കു പൂക്കളാകണം..
നാടിന്നഭിമാനമായ് നാം തീരേണം...
ഉണരണമൊരു യുവജന നവഭാരതം..
വന്ദേ മാതരം.....
(സ്നേഹത്തിന്‍ കൂടൊന്നു............)

ജലമില്ലാതെ വരണ്ടു കിടക്കും കര്‍ഷകരുടെ ഇന്ത്യ
ജനസംസ്കൃതിക്ക് കാവലിരിക്കും പടയാളികളുടെ ഇന്ത്യ
ലോകത്തിന്‍ ശക്തി ഇന്ത്യയായ്ത്തീരുന്ന നാളുകള്‍ വരും..
ശാന്തിതന്‍ ഉദ്യാനമായി നാം മാറീടും...
ഉണരണമൊരുരണനവയുഗതാളം...
വന്ദേ മാതരം.....

തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു
നമ്മളൊന്നായ്‌ പാടിടാം....തമ്മില്‍ ആടിടാം..ഹേ..ഹേ(2)
തെക്കിനിമോന്തായത്തിന്മേലൊരു പച്ചച്ചൂരലിരിപ്പുണ്ടേ
വെറ്റിലതിന്നു ചുവന്നൊരുചുണ്ടുവിറപ്പിച്ചാശാന്‍ വരണുണ്ടേ
മടിയിലിരുത്തിത്താരാട്ടാം പുതിയൊരു പാട്ടിന്നൂഞ്ഞാലില്‍
മലരുകള്‍ വിരിയും തൊടിയുടെ ഈണം
ഞാനിന്നു മൂളാം....
തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു
നമ്മളൊന്നായ്‌ പാടിടാം....തമ്മില്‍ ആടിടാം..ഹേ..ഹേ(2)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താഴിക കുടമേ
ആലാപനം : എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
കാണാക്കുയിലിന്‍ [F]
ആലാപനം : ശ്വേത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
കാണാക്കുയിലിന്‍ [M]
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍