View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവുകൾ പെയ്യും [M] ...

ചിത്രംപട്ടാഭിഷേകം (1999)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu on April 24, 2010
ഗിരിജപതിസുതനു സ്വാഗതം
സകലശുഭശകുനദായകാ
ആരാധനകളുടെ ദീപാഞ്ജലി

പൂവുകള്‍ പെയ്യും മധുവും
വണ്ടുകള്‍ നെയ്യും ശ്രുതിയും
ഭൂപടനെഞ്ചില്‍ താളം തട്ടും സമയം
ആയിരം കലകള്‍തന്‍
ആദിരൂപരേഖരാശി തിരയും
താം തിത്തെയ് നട്വാങ്കമായ്
ഒരു ദിനം ഈ നമ്മള്‍ ഒന്നായിടും
(പൂവുകള്‍)

രാധികയായ് നീ മൃദുപദമാടും
രതിസുഖസാരേ പാടുമ്പോള്‍
നിന്നധരോഷ്ഠം ചുംബനമേകും
മുരളികയായ് ഞാന്‍ മാറുമ്പോള്‍
വരവര്‍ണ്ണസീമയില്‍ ദലമര്‍മ്മരങ്ങളില്‍
നമ്മളേകമാം രാപ്രതീക്ഷതന്‍
ജന്മശയ്യയില്‍ ജനിമൃതി തിരയും
നീലമേഘമണി വിതറും
പൂനിലാവിലുഷസ്സുണരും
മനസ്സറയില്‍ അഴകൊഴുകും
പനിമലരതിലുതിരും
(പൂവുകള്‍)

ഗോപികയാം നിന്‍ മനസ്സരസലിയും
യദുകുലമിളകും കാളിന്ദിയില്‍
നീലക്കടമ്പിന്‍ നിറുകയിലുണരും
മയിലുകള്‍ പൊഴിയും പീലികളില്‍
നരജന്മകര്‍മ്മമാം വരബന്ധമാണു നാം
ഈ നിശാസുഖം ഹാ! മദാലസം
രാസകേളികള്‍ ഇതുമൊരു സുഖം
മൂകരാഗമതിമധുരം
ആത്മദാഹ രതിശലഭം
അനുഭവമേ ഒരു നിമിഷം
ഇതുവഴിയൊഴുകിവരൂ
(പൂവുകള്‍)

----------------------------------

Added by Susie on May 4, 2010

girijapathisuthanu swaagatham
sakalasubhashakunadaayakaa
aaraadhanakalude deepaanjali

poovukal peyyum madhuvum
vandukal neyyum shruthiyum
bhoopadanenchil thaalam thattum samayam
aayiram kalakal than
aadiroopa rekharaashi thirayum
thaam thithey natwaankamaay
oru dinam ee nammal onnaayidum
(poovukal)

raadhikayaay nee mridupadamaadum
rathisukhasaare paadumbol
ninnadharoshtam chumbanamekum
muralikayaay njaan maarumbol
varavarnnaseemayil dalamarmmarangalil
nammal ekamaam raapratheeksha tan
janmashayyayil janimrithi thirayum
neelameghamani vitharum
poonilaavilushassunarum
manassarayil azhakozhukum
panimalarathiluthirum
(poovukal)

gopikayaam nin manassarassaliyum
yadukulamilakum kaalindiyil
neelakkadambin nirukayilunarum
mayilukal pozhiyum peelikalil
narajanma karmmamaam varabandhamaanu naam
ee nishaasukham haa madaalasam
raasakelikal ithumoru sukham
mookaraagam athimadhuram
aathmadaaha rathishalabham
anubhavame oru nimisham
ithuvazhiyozhukivaroo
(poovukal)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവുകൾ പെയ്യും
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഏഴാംകൂലി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പൂച്ച പൂച്ച പൂച്ചപെണ്ണേ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ശംഖും വെണ്‍ചാമരവും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബേണി ഇഗ്നേഷ്യസ്