View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഞ്ജനക്കണ്ണെഴുതി (അമ്മാനക്കായലിൽ) ...

ചിത്രംആറ്റുവേല (1997)
ചലച്ചിത്ര സംവിധാനംഎന്‍ ബി രഘുനാഥ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര, എസ് ജാനകി, എം ജി ശ്രീകുമാർ, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 29, 2010

അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി
അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം
കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർ മാല കോർത്തിരുന്നു


അമ്മാനക്കായലിലെന്തൊണ്ട്
അണിയാരം വഞ്ചി വരുന്നൊണ്ട്
കല്യാണക്കളിവഞ്ചിയിലഴകായ്
കളമൊഴിയാളുണ്ട്
തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം
തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യത്തോം
(അമ്മാന..)

കരിമീൻ പെടഞ്ഞ കണ്ണു കൊണ്ട്
കണിവല വീശിയെന്നെ സ്വന്തമാക്കും ഒരു കരളേ
താനാനെ നാനേനാനേ തനാനെ നാനെനാനെ
താനാനെനാനെ നാനേ താനാനനേ

അമ്പിളിപൂന്തോണിയേറിപ്പോകും കാറ്റേ
അരയങ്കാവിലെ വേല കാണാൻ പോരാമോ നീ
ചെമ്മുകില്‍പ്പൂച്ചാന്ത് വേണം ചേലേം വേണം
മാറത്തെത്താൻ മിന്നും കല്ലും മാലേം വേണം
മുത്തിരി കൊത്തി വരും കാവൽ കിഴവൻ പൊന്മാനേ
ഇത്തിരി നീ തരുമോ അവനെ കൊറ്റിനു വിറ്റു തരാം
കടവത്തെ കുടിലിന്റെ ഇറയത്ത് വാലത്തി കണവനെ കാത്തിരിപ്പൂ
തിരിത്തരി മഷിയിട്ട മിഴിത്തുമ്പിൽ പൂത്തിരി വിളക്കും വെച്ചൊരുങ്ങി നില്പു
(അമ്മാന..)


താനാനനാനെനാനെ താനാനനാനെനാനെ
താനാനനാനെനാനെ താനനാനേ
പൂത്തൊരുങ്ങും മൂവാണ്ടെന്മേൽ ഊഞ്ഞാൽ വേണം
മാവിൽക്കേറി കൂവാൻ കോഴിച്ചാത്തൻ വേണം
കാടുകാട്ടി കൂത്തടിക്കാൻ ചെക്കൻ വേണം
കാക്കാ പൂച്ച കൊഞ്ഞിപ്പാടാൻ കുഞ്ഞോൾ വേണം
ചൂണ്ടയെറിഞ്ഞു വരാൻ കൊതുമ്പിൻ തോണിയൊരുക്കേണം
ആരേം നേരിടുവാൻ പുത്തൻ കോരുവലേം വേണം
ഉരിയരി അനത്തി നിൻ വരവും കാത്തിരിക്കും
പെണ്ണൊരുത്തിയെ വലക്കല്ലേ നീ
കരിമുകിൽ കടവത്തെ കുടിലിന്റെ ഇറമ്പത്ത്
മിഴിക്കണം ഒഴുക്കല്ലേ നീ
(അമ്മാന..)

കനവാർന്ന നിന്റെ കണ്ണു കൊണ്ട്
കണിവല വീശിയെന്നെ സ്വന്തമാക്കുമൊരു കരളേ
താനാനെ നാനേനാനേ തനാനെ നാനെനാനെ
താനാനെനാനെ നാനേ താനാനനേ
(അമ്മാന...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 26, 2010
 

Anjanakkannezhuthi aalila thaali chaarthi
arappura vaathilil njan kaathirunnu
manavaalan ethum neram
kudumayil choodaanoru
kudamulla malarmaala korthirunnu


Ammaanakkaayalilenthondu
aniyaaram vanchi varunnondu
kalyanakkalivanchiyilazhakaay
kalamozhiyaalundu
theyyathom theyyathom theyyathom theyyathom
theyyathom theyyathom theyyathom theyyathom
(Ammaana...)


Karimeen pedanja kannu kondu
kanivala veeshiyenne swanthamaakkum oru karale
thaanaane naanenaane thanaane naanenaane
thaanaanenaane naane thaanaanane



Ampilippoonthoniyerippokum kaatte
arayankaavile vela kaanaan poraamo nee
Chemmukilppoochaanthu venam chelem venam
maarathethaan minnum kallum maalem venam
Munthiri kothi varum kaaval kizhavan ponmaane
ithiri nee tharumo avane kottinu vittu tharaam
kadavathe kudilinte irayathu vaalathi kanavane kaathirippoo
thirithari mashiyitta mizhithumpil poothiri vilakkum vechorungi nilpoo
(Ammaana...)

thaanaane naanenaane thanaane naanenaane
thaanaanenaane naane thaanaanane
Poothorungum moovaandanmel oonjaal venam
maavilkkeri koovaan kozhichaathan venam
kaadukaatti koothadikkaan chekkan venam
kaakkaa poochaa konjippaadaan kunjol venam
choondayerinju varaan kothumpin thoniyorukkenam
aarem neriduvaan puthan koruvalem venam
uriyari anathi nin varavum kaathirikkum
pennoruthiye valaykkalle nee
karimukil kadavathe kudilinte irampathu
mizhikkanam ozhukkalle nee
(Ammaana...)


Kanavaarnna ninte kannu kondu
Kanivala veeshiyenne swanthamaakkumoru karale
thaanaane naanenaane thanaane naanenaane
thaanaanenaane naane thaanaanane
(Ammaana...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണാ കാട്ടില്‍
ആലാപനം : ബിജു നാരായണന്‍, ദലീമ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ഒരുകളിപറയട്ടെ
ആലാപനം : ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
കുറുമാട്ടി കൂട്ടം
ആലാപനം : കോറസ്‌, മനോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
കാട്ടുമാക്കാന്‍ കേശുവിനു
ആലാപനം : രവീന്ദ്രന്‍, സി ഒ ആന്റോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
പുലരി നിലാ പറവകളേ
ആലാപനം : മനോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
യാത്രയായ്‌ സൂര്യനും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍