View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു കുഞ്ഞ്‌ പൂവില്‍ ...

ചിത്രംകനല്‍ കണ്ണാടി (2008)
ചലച്ചിത്ര സംവിധാനംഎ കെ ജയന്‍ പൊതുവാള്‍
ഗാനരചനപ്രസാദ് പിഷാരടി
സംഗീതംഎഡ്വിന്‍ എബ്രഹാം
ആലാപനംസോണി സായ്

വരികള്‍

Added by Kalyani on February 11, 2011

ഒരു കുഞ്ഞുപൂവില്‍ കുളിര്‍മഞ്ഞുപോലെ
നീയെന്റെ ജീവനില്‍ കിനാവു തീര്‍ത്തുവോ...ദേവാ..
എന്നോടു ചേരാന്‍ നീയില്ലയെങ്കില്‍
എന്നാത്മ വീണയില്‍ സ്വരങ്ങള്‍ പാടുമോ...തോഴാ..
നീ മാത്രമെന്‍ സ്വപ്നങ്ങളില്‍
ചായം തൊടും പൂന്തിങ്കളായ്
ശാലീനയാം ഈ പൊയ്കയും
എന്‍ ഗീതകം കേട്ടില്ലയോ...........
ഒരു കുഞ്ഞുപൂവില്‍ കുളിര്‍മഞ്ഞുപോലെ
നീയെന്റെ ജീവനില്‍ കിനാവു തീര്‍ത്തുവോ...ദേവാ..

മഴപെയ്യുമീ പുലര്‍വേളയില്‍ നീ ഉണരുമ്പോള്‍
മൌനം അലിയുന്നൂ....
തെന്നല്‍ വന്നെന്‍ കവിള്‍ മെല്ലെയൊന്നു തഴുകും
ആര്‍ദ്രമോര്‍മ്മകളില്‍ നിന്റെ സ്നേഹം നിറയും
നീയെന്നും എന്‍ ഗാനമായ്.....
ഒരു കുഞ്ഞുപൂവില്‍ കുളിര്‍മഞ്ഞുപോലെ
നീയെന്റെ ജീവനില്‍ കിനാവു തീര്‍ത്തുവോ...ദേവാ..

ശരറാന്തലിന്‍ പൊന്‍ശോഭയില്‍ രാവുരുകുമ്പോള്‍
നിന്നെ അറിയുന്നു.....
മഞ്ഞമന്ദാരങ്ങള്‍ നമ്മെ നോക്കി ചിരിക്കും
നേര്‍ത്ത ഹിമകണം നമ്മെ വന്നു പുണരും
നീയെന്നും എന്‍ ശ്വാസമായ്‌ എന്നോടു ചേരാന്‍
നീയില്ലയെങ്കില്‍ എന്നാത്മ വീണയില്‍ സ്വരങ്ങള്‍ പാടുമോ...തോഴാ..
നീ മാത്രമെന്‍ സ്വപ്നങ്ങളില്‍ ചായം തൊടും പൂന്തിങ്കളായ്
ശാലീനയാം ഈ പൊയ്കയും എന്‍ ഗീതകം കേട്ടില്ലയോ....

 

----------------------------------

Added by Kalyani on February 11, 2011

Oru kunjupoovil kulirmanjupole
neeyente jeevanil kinaavu theerthuvo...devaa..
ennodu cheraan neeyillayenkil
ennaathma veenayil swarangal paadumo...thozhaa..
nee maathramen swapnangalil
chaayam thodum poonthinkalaay
shaaleenayaam ee poykayum
en geethakam kettillayo...........
oru kunjupoovil kulirmanjupole
neeyente jeevanil kinaavu theerthuvo...devaa..

mazhapeyyumee pular velayil nee unarumpol
maunam aliyunnuu....
thennal vannen kavil melleyonnu thazhukum
aardramormmakalil ninte sneham nirayum
neeyennum en gaanamaay.....
oru kunjupoovil kulirmanjupole
neeyente jeevanil kinaavu theerthuvo...devaa..

shararaanthalin pon shobhayil raavurukumpol
ninne ariyunnu.....
manja mandaarangal namme nokki chirikkum
nertha hima kanam namme vannu punarum
neeyennum en shwaasamaay ennodu cheraan
neeyillayenkil ennaathma veenayil swarangal paadumo...thozhaa..
nee maathramen swapnangalil chaayam thodum poonthinkalaay
shaaleenayaam ee poykayum en geethakam kettillayo

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൗനമായി
ആലാപനം : ജി വേണുഗോപാല്‍   |   രചന : പ്രസാദ് പിഷാരടി   |   സംഗീതം : എഡ്വിന്‍ എബ്രഹാം
കരളിനുള്ളില്‍ പ്രണയം
ആലാപനം : റിമി ടോമി, ഷാനി   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : എഡ്വിന്‍ എബ്രഹാം
നീല നേത്രം
ആലാപനം : മഞ്ജരി   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : എഡ്വിന്‍ എബ്രഹാം
നീല നേത്രം [M]
ആലാപനം : ഡോ ഹരിദാസ്   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : എഡ്വിന്‍ എബ്രഹാം
എന്നുണ്ണി പൂവിന്‌
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എഡ്വിന്‍ എബ്രഹാം
മഴ മഴ
ആലാപനം : അഫ്‌സല്‍   |   രചന : പ്രൊഫ. മാധവപണിക്കര്‍   |   സംഗീതം : ജേക്സ്‌ ബിജോയ്‌
നീല മുകില്‍
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : പ്രസാദ് പിഷാരടി   |   സംഗീതം : എഡ്വിന്‍ എബ്രഹാം
വേക് അപ്പ്
ആലാപനം : അമൃത   |   രചന : രാജു ജോര്‍ജ്   |   സംഗീതം : എഡ്വിന്‍ എബ്രഹാം