View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുങ്കുമമോ II ...

ചിത്രംലേലം (1997)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ്‌ ചിത്ര, പി ഉണ്ണികൃഷ്ണൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010

കുങ്കുമമോ നിലാപ്പുഴയില്‍
സന്ധ്യ ചാര്‍ത്തിയ ചന്ദനമോ
കണ്ടുണരും നിന്‍ പൂങ്കവിളിണയില്‍
പതിയെ വിരിയും പരിഭവമലരായ്

മഞ്ഞണിയും നെയ്യാമ്പലിനെ
വന്നുണര്‍ത്തിയ പൗര്‍ണ്ണമിയോ
കുഞ്ഞു കിനാക്കള്‍ കൂടണയുമ്പോള്‍
കുളിരായ് പൊഴിയും പാതിരാമഴയായ്
(കുങ്കുമമോ...)

കാട്ടിലേതോ കാതരമൈനകൾ
പാട്ടു മൂളും യാമിനിയിൽ
ആദ്യമായെന്‍ പ്രണയ തടങ്ങളില്‍
ആറ്റുവഞ്ചികള്‍ പൂക്കുമ്പോള്‍
വെണ്ണിലാവിന്‍ തോണിയേറി
വിരുന്നു വന്ന വയല്‍ക്കിളിയേ
നിന്‍ കളമൊഴിയിലലിഞ്ഞു ഞാന്‍
(കുങ്കുമമോ...)

വെള്ളിമേഘം വെണ്‍പ്രാവുകളായ്
പെയ്തിറങ്ങും മേടുകളില്‍
മാരിവില്ലിന്‍ ചില്ലയിലഴയിന്നൂയല്‍
കെട്ടും പൊന്‍ വെയിലിൽ
പൊന്നിലഞ്ഞികള്‍ പൂത്ത കൊടികള്‍
പൂവിതള്‍ പുല്പായ നെയ്യുമ്പോള്‍
നിന്‍ വിരിമാറില്‍ മയങ്ങി ഞാന്‍
(കുങ്കുമമോ...)



----------------------------------

Added by devi pillai on January 10, 2011
kunkumamo nilaappuzhayil
sandhya chaarthiya chandanamo
kandunarum nin poonkavilinayil
pathiye viriyum paribhavamalaraay

kaattiletho kaatharamainakal
paattumoolum yaaminiyil
aattuvanchikal pookkumbol
vennilaavin thoniyeri
virunnu vanna vayalkkiliye
nin kalamozhiyilalinju njan

vellimegham venpraavukalaay
peythirangum medukalil
maarivillin chillizhayinnooyal
kettum pon veyilil
ponnilanjikal pootha kodikal
poovithal pulppaaya neyyumbol
nin virimaaril mayangi njan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉരുകിയുരുകി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കുങ്കുമമോ
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കുറുമാലി കുന്നിനു
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍