View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആഗതമായിതാ ...

ചിത്രംആത്മസഖി (1952)
ചലച്ചിത്ര സംവിധാനംജി ആർ റാവു
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനം

വരികള്‍

Lyrics submitted by: Jija Subramanian

Aagathamaayithaa pushpakaalam
Aathmasakhi nin vilaasalolam
azhakil jeevitha sukritha mottukal
aniyum maalathi valli
viriyum kannodu viriyum vaadiyil
varika modiyil pokaam

Maamara ponnoonjaalaadidaamo
Maavelippaattukal paadidaamo
maamarapponnoonjaalaadidaam
chendin nanmadhu thendi vannidum
vandin paattukal paadi
mandidum kulir kaattilulsavam
kondu leelakalaadi

Aanandaveechikal thaanu pongi
aa ramgam kaanukilenthu bhangi
cheruthirakkaram thazhukipporumee
cherumaazhi than theere
pala kaliyezhum parava chaarthu pol
paadiyethidaam chaare

Aanandameghamaay njaanuyarnnaal
aaromale neeyinnenthu cheyyum
tharala thaarakal thazhukidaatheyillo
ru mukilumaa vaanil
sakalam sundaram samayam mohanam
varika souhridam nedaam

Aagathamaayithaa pushpakaalam
Aathmasakhi nin vilaasalolam
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

(പു) ആഗതമായിതാ പുഷ്പകാലം
ആത്മസഖി നിന്‍ വിലാസലോലം
(സ്ത്രീ) അഴകില്‍ ജീവിത സുകൃതമൊട്ടുകള്‍
അണിയും മാലതി വല്ലി
വിരിയും കണ്ണോടു വിരിയും വാടിയില്‍
വരിക മോടിയില്‍ പോകാം

(പു) മാമര പൊന്നൂഞ്ഞാലാടിടാമോ
മാവേലിപ്പാട്ടുകള്‍ പാടിടാമോ
മാമരപൊന്നൂഞ്ഞാലാടിടാം
(സ്ത്രീ) ചെണ്ടിന്‍ നന്മധുതെണ്ടിവന്നിടും
വണ്ടിന്‍പ്പാട്ടുകള്‍ പാടി
മണ്ടിടും കുളിര്‍ കാറ്റിലുത്സവം
കൊണ്ടു ലീലകളാടി

(പു) ആനന്ദവീചികള്‍ താണു പൊങ്ങി
ആരംഗം കാണുകിലെന്തു ഭംഗി‌
(സ്ത്രീ) ചെറുതിരക്കരം തഴുകിപ്പോരുമീ
ചേരുമാഴിതന്‍ തീരേ
പല കളിയെഴും പറവ ചാര്‍ത്തുപോല്‍
പാടിയെത്തിടാം ചാരെ

(പു) ആനന്ദമേഘമായു് ഞാനുയര്‍ന്നാല്‍
ആരോമലേ നീയിന്നെന്തു ചെയ്യും
(സ്ത്രീ) തരളതാരകള്‍ തഴുകിടാതെയില്ലൊ -
രു മുകിലുമാ വാനില്‍
സകലം സുന്ദരം സമയം മോഹനം
വരികസൗഹൃദം നേടാം

(ഡു) ആഗതമായിതാ പുഷ്പകാലം
ആത്മസഖി നിന്‍ വിലാസലോലം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിക്കതിരാടും
ആലാപനം : പി ലീല, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ലോകമേ
ആലാപനം : ഘണ്ടശാല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ജയം ജയം സ്ഥാനജയം
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാറ്റിലാടി
ആലാപനം : പി ലീല, മോത്തി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഇരുമിഴി തന്നില്‍
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മറയുകയോ നീയെന്‍
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നീയേ ശരണമേ
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആ നീലവാനിലെന്‍
ആലാപനം : പി ലീല, മോത്തി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ജല ജലജല്‍
ആലാപനം : ടി ലോകനാഥന്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മോഹനം മോഹനം
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഇതോ ഹോ നിന്‍ നീതി
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വരൂ വരൂ സോദരാ
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍