View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാമ ക്രോധ ലോഭ ...

ചിത്രംഅഭയം (1970)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ജയചന്ദ്രൻ, പി ലീല, സി ഒ ആന്റോ, കെ സി വര്‍ഗീസ്‌ കുന്നം‌കുളം, ആര്‍ സോമശേഖരന്‍, ചിറയിൻ‌കീഴ് സോമൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kaama krodha lobha moha madamalsaryangal
kaalamaakum kalloliniyudeyoro kaivazhikal
avayozhukunna neeraazhimukhathorumichethunnu
janmangal avayile jalabudbudangal, mrinmaya pushpangal!
pralayakkaattil pottithakarum prapanchadaahangal
panchabhoothapanjarathil pidayum mohangal!

aadiyugathin naabhee nalinadalangal vidarnnoru kaalam,
avayilaloukikasundara sarggaprathibhayunarnnoru kaalam
andakadaahabhramanapadhangalilamrithu thalikkumushassil
angum njaanum prakrithiyumonnichchannu koluthiya naalam
anuparamaanuparambarakalile pranayajwaalaanaalam.
aa nimisham muthal oothiyanaykkaan anayukayallo mrithyu!

nagnapadangalil nakhamuna neetti, nettikkannu vidarthi
karutha chirakum veeshi varunnu kaalaatheethan mrithyu!
abhayam nalkum thejoroopane apaarathe nee kando?
arayaalilayil, kaaranajaladhitthiramaalayilavanundo?
njaanorachumbitha pushpadalathile mounaraagam pole.
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാമ ക്രോധ ലോഭ മോഹ മദമാൽസര്യങ്ങൾ
കാലമാകും കല്ലോലിനിയുടെയോരോ കൈവഴികൾ
അവയൊഴുകുന്ന നീരാഴിമുഖത്തൊരുമിച്ചെത്തുന്നു
ജന്മങ്ങൾ അവയിലെ ജലബുദ്ബുദങ്ങൾ, മൃണ്മയ പുഷ്പങ്ങൾ!

പ്രളയക്കാറ്റിൽ പൊട്ടിത്തകരും പ്രപഞ്ചദാഹങ്ങൾ
പഞ്ചഭൂതപഞ്ജരത്തിൽ പിടയും മോഹങ്ങൾ!
ആദിയുഗത്തിൻ നാഭീനളിനദലങ്ങൾ വിടർന്നൊരു കാലം,
അവയിലലൗകികസുന്ദര സർഗ്ഗപ്രതിഭയുണർന്നൊരു കാലം

അണ്ഡകടാഹഭ്രമണപഥങ്ങളിലമൃതു തളിക്കുമുഷസ്സിൽ
അങ്ങും ഞാനും പ്രകൃതിയുമൊന്നിച്ചന്നു കൊളുത്തിയ നാളം
അണുപരമാണുപരമ്പരകളിലെ പ്രണയജ്വാലാനാളം
ആ നിമിഷം മുതൽ ഊതിയണയ്ക്കാൻ അണയുകയല്ലോ മൃത്യു!

നഗ്നപദങ്ങളിൽ നഖമുന നീട്ടി, നെറ്റിക്കണ്ണു വിടർത്തി
കറുത്ത ചിറകും വീശി വരുന്നു കാലാതീതൻ മൃത്യു!
അഭയം നൽകും തേജോരൂപനെ അപാരതേ നീ കണ്ടോ?
അരയാലിലയിൽ, കാരണജലധിത്തിരമാലയിലവനുണ്ടോ?
ഞാനൊരചുംബിത പുഷ്പദളത്തിലെ മൗനരാഗം പോലെ.


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രാന്തമംബരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാവം മാനവഹൃദയം
ആലാപനം : പി സുശീല   |   രചന : സുഗതകുമാരി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാവു പോയതറിയാതേ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നീരദലതാഗൃഹം
ആലാപനം : എസ് ജാനകി   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാറ്റുവിന്‍ ചട്ടങ്ങളേ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : കുമാരനാശാന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നമ്മുടെ മാതാവു
ആലാപനം : ലത രാജു   |   രചന : വള്ളത്തോള്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താരത്തിലും തരുവിലും
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇനിയും സ്നേഹാർദ്രമാം
ആലാപനം : പി ലീല   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അമ്മ തന്‍ നെഞ്ചില്‍
ആലാപനം : ബി വസന്ത   |   രചന : ബാലാമണിയമ്മ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചുംബനങ്ങളനുമാത്രം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ചങ്ങമ്പുഴ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാരസ്പര്യശൂന്യമാകും
ആലാപനം : ബി വസന്ത   |   രചന : ചങ്ങമ്പുഴ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എന്റെ ഏക ധനമങ്ങ്‌
ആലാപനം : ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി