View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂട്ടുകാര്‍ നിന്നെ വിളിപ്പതെന്തേ ...

ചിത്രംസ്നേഹസീമ (1954)
ചലച്ചിത്ര സംവിധാനംഎസ് എസ് രാജൻ
ഗാനരചനവി ആനന്ദക്കുട്ടന്‍ നായര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംസരോജ, ബേബി ലളിത

വരികള്‍

Lyrics submitted by: Sreedevi Pillai

koottukaar ninne vilippathenthe?
cheethayennaanente thampuraatti?

enthe nin meni karuthupovaan?
chentheeveyilil karinjathaane

maaridamenthe marappathilla?
keerathuniyonnum kittiyille

aaraanum kaanumpol naanamille?
naanikkaanenthullu thamburaatti

veliyithevareyaayathille?
naaleyadiyante veliyaane

alleyithaaraanu cheethayalle!
kalyaanakkaaryangal kettidatte!

kaattukombanchaaru vechuketti
koottar muttathoru panthalittu

panthalil vella virichathinmel
enthu vithaanangal cheythirunnu?

vellayumilla karuppumilla
keettupaa neele virichirunnu

vaadyakhoshangalodothu ningal
manavaalane ethirettathille?

angeru panthalilethuvolam
changaathi sheelakkudapidichu

thaali kazhuthilaninja neram
naanamaayille ninakku seethe?

aarppum kuravayum kettaneram
adiyanum sambhramamaayirunne

enthu niramaanayaalkku cheethe?
adiyane pole karuthirikkum

chantham thikanja purushanaano?
angorenikkoru thevaraane

ningal parasparam nokkiyille?
ottakkannittunjan onnu nokki

enthellam ningal paranju thammil?
naanichittonnum paranjathille

ninne pulayan vilippathenthe?
kanneyennaanente thampuraatti

omane ennu vilikkayille
ennuvechaalenthu thamburaatti

adiyanithevare kandillallo
kochambraanevideppoy thamburaatti?

ayyo nee thettidharichu poyi
njanennum kanyakayaanu cheethe

azhakulla thamburaan vannidumpam
adiyane annu marakkaruthe

panamulla veettile penmaniyaay
iniyaarumayyo janikkaruthe
iniyaarumayyo janikkaruthe
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കൂട്ടുകാര്‍ നിന്നെവിളിപ്പതെന്തേ?
ചീതെയെന്നാണെന്റെ തമ്പുരാട്ടി

എന്തേ നിന്മേനി കറുത്തുപോവാന്‍?
ചെന്തീവെയിലില്‍ കരിഞ്ഞതാണേ

മാറിടമെന്തേ മറപ്പതില്ല?
കീറത്തുണിയൊന്നും കിട്ടിയില്ലേ

ആരാനും കാണുമ്പോള്‍ നാണമില്ലേ?
നാണിക്കാനെന്തുള്ളു തമ്പുരാട്ടി!

വേളിയിതേവരെയായതില്ലേ?
നാളെയടിയന്റെ വേളിയാണേ

അല്ലെയിതാരാണു ചീതയല്ലേ!
കല്യാണക്കാര്യങ്ങള്‍ കേട്ടിടട്ടെ!

കാട്ടുകൊമ്പഞ്ചാറു വെച്ചുകെട്ടി
കൂട്ടര്‍ മുറ്റത്തൊരു പന്തലിട്ടു

പന്തലില്‍ വെള്ള വിരിച്ചതിന്മേല്‍
എന്തുവിതാനങ്ങള്‍ ചെയ്തിരുന്നു?

വെള്ളയുമില്ല കറുപ്പുമില്ല
കീറ്റുപാ നീളെ വിരിച്ചിരുന്നു

വാദ്യഘോഷങ്ങളോടൊത്തു നിങ്ങള്‍
മണവാളനെ എതിരേറ്റതില്ലേ?

അങ്ങേരു പന്തലിലെത്തുവോളം
ചങ്ങാതി ശീലക്കുടപിടിച്ചു

താലികഴുത്തിലണിഞ്ഞ നേരം
നാണമായില്ലേ നിനക്കു ചീതേ?

ആര്‍പ്പും കുരവയും കേട്ട നേരം
അടിയനും സംഭ്രമമായിരുന്നേ

എന്തു നിറമാണയാള്‍ക്കു ചീതേ
അടിയനെപ്പോലെ കറുത്തിരിക്കും

ചന്തം തികഞ്ഞ പുരുഷനാണോ?
അങ്ങോരെനിക്കൊരു തേവരാണേ

നിങ്ങള്‍ പരസ്പരം നോക്കിയില്ലേ?
ഓട്ടക്കണ്ണിട്ടുഞാനൊന്നു നോക്കി

എന്തെല്ലാം നിങ്ങള്‍ പറഞ്ഞുതമ്മില്‍?
നാണിച്ചിട്ടൊന്നും പറഞ്ഞതില്ലെ

നിന്നെപ്പുലയന്‍ വിളിപ്പതെന്തേ?
കണ്ണേ എന്നാണെന്റെ തമ്പുരാട്ടി

ഓമനെയെന്നു വിളിക്കയില്ലേ?
എന്നുവെച്ചാലെന്തു തമ്പുരാട്ടി?

അടിയനിതേവരെക്കണ്ടില്ലല്ലോ
കൊച്ചമ്പ്രാനെവിടെപ്പോയ് തമ്പുരാട്ടി?

അയ്യോ നീ തെറ്റിദ്ധരിച്ചുപോയി
ഞാനെന്നും കന്യകയാണുചീതേ

അഴകുള്ള തമ്പുരാന്‍ വന്നിടുമ്പം
ആടിയനെ അന്നു മറക്കരുതേ

പണമുള്ള വീട്ടിലെ പെണ്മണിയായ്
ഇനിയാരുമയ്യോ ജനിക്കരുതേ
ഇനിയാരുമയ്യോ ജനിക്കരുതേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനിവോലും കമനീയഹൃദയം
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പോയ്‌വരൂ നീ പോയ്‌വരൂ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്നു വരും എന്‍ നായകന്‍
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൊച്ചിളംകാറ്റത്തു
ആലാപനം : സരോജ, ബേബി ലളിത   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മഴയെല്ലാം പോയല്ലോ
ആലാപനം : സരോജ, ബേബി ലളിത   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണും പൂട്ടിയുറങ്ങുക
ആലാപനം : പി ലീല, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണും പൂട്ടിയുറങ്ങുക
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വന്നു വന്നു ക്രിസ്മസ്‌
ആലാപനം : എ എം രാജ, കോറസ്‌, എം സത്യം   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാനം തെളിഞ്ഞു മഴക്കാറു മാഞ്ഞു
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അണയാതെ നില്‍പ്പൂ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജഗദീശ്വരലീലകള്‍
ആലാപനം : പി ലീല, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മഹല്‍ത്യാഗമേ
ആലാപനം : എം സത്യം   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അധ്വാനിക്കുന്നവര്‍ക്കും
ആലാപനം : പി ലീല, അമൃതേശ്വരി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി