View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മ ഉറങ്ങുന്നു ...

ചിത്രംഉത്തരാസ്വയംവരം (2009)
ചലച്ചിത്ര സംവിധാനംരമാകാന്ത് സര്‍ജു
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുദീപ് കുമാര്‍

വരികള്‍

 Ammayurangunnu en nanmayurangunnu akale irulil
Kaanaakkannu thulumpunnu en nenchameriyunnu
Veruthe nizhalil ennodonnum mindaathe
Engum pokaathe unnee ponnunnee ennonnummam veykkoolle
(Ammayurangunnu...)

Thodiyile manalil thudu veyilala njoriyaan
Paari varum thumpikale kondu thanneele
Pakuthiyil vithirum cheruthen kanamuthiraan
Thandulayum vandukal than chundil moolleelle
poomel thiri vilakkaay ee idavazhikkarikil
Kanivin kathire iniyum varumo
(Ammayurangunnu...)

Kasavidumazhakin kusruthiyilithal viriyaan
koode varum penkodiye kai pidicheele
avalude mozhiyil kurumozhimalarthirayaay
Annalidum thennalumaay koottu kooddeelle
Nin mizhiyile mizhivaay ee madiyile makanaay
madhuram pakaraan iniyum varumo
അമ്മയുറങ്ങുന്നു എൻ നന്മയുറങ്ങുന്നു അകലെ ഇരുളിൽ
കാണാക്കണ്ണു തുളുമ്പുന്നു എൻ നെഞ്ചമെരിയുന്നു
വെറുതേ നിഴലിൽ എന്നോടൊന്നും മിണ്ടാതെ
എങ്ങും പോകാതെ ഉണ്ണീ പൊന്നുണ്ണീ എന്നൊന്നുമ്മം വയ്ക്കൂല്ലേ
(അമ്മയുറങ്ങുന്നു...)

തൊടിയിലെ മണലിൽ തുടു വെയിലല ഞൊറിയാൻ
പാറി വരും തുമ്പികളെ കൊണ്ടു തന്നീലേ
പകുതിയിൽ വിതിരും ചെറു തേൻ കണമുതിരാൻ
തണ്ടുലയും വണ്ടുകൾ തൻ ചുണ്ടിൽ മൂളീല്ലേ
പൂ മേൽ തിരി വിളക്കായ് ഈ ഇടവഴിക്കരികിൽ
കനിവിൻ കതിരേ ഇനിയും വരുമോ
(അമ്മയുറങ്ങുന്നു...)


കസവിടുമഴകിൻ കുസൃതിയിലിതൾ വിരിയാൻ
കൂടെ വരും പെൺകൊടിയെ കൈ പിടിച്ചീലേ
അവളുടെ മൊഴിയിൽ കുറുമൊഴിമലർത്തിരയായ്
അന്നലിടും തെന്നലുമായ് കൂട്ടു കൂടീല്ലേ
നിൻ മിഴിയിലെ മിഴിവായ് ഈ മടിയിലെ മകനായ്
മധുരം പകരാൻ ഇനിയും വരുമോ
(അമ്മയുറങ്ങുന്നു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബംഗളൂരു
ആലാപനം : ഫ്രാങ്കോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
മല്ലികേ മല്ലികേ
ആലാപനം : ചിന്‍മയി, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍