View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏകാകിയായ്‌ ...

ചിത്രംഇലക്ട്ര (2010)
ചലച്ചിത്ര സംവിധാനംശ്യാമപ്രസാദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംസായനോര ഫിലിപ്പ്

വരികള്‍

Ekaakiyaayi vezhaambale nee..
thedee theerangalo...aakaashamo..thaazhvaaramo...

engo maranjoru pookkaalam vazhiyil marannoru mandaaram
maayum nadiyude ormmapol ee venal manalile paadukal
ini novin marukara maayaa nilavara thedum
ninavukale poruu...
puthiyoru pakalin venthoovalppoo vitharuu janalarikil

ee vanaveedhikalil irulin daahamithaalumpol
ormmakalaay manassil niraye thirumuriveriyumpol
maravikal moodum venneeril
kanalukal thedum raavin viralukalil thazhukuu.
thazhukuu... pakaloli nee...

kaadukal poothulayum madamaay chirakukalunarumpol
aazhakkadalaalum udalin thirakalirabumpol
nizhal mazhiyaale sandhye nee iruvazi thedum
raavaay pakaloliyaay ezhuthee
ezhuthiyithaa maunam...ekaakiyaay akale...

engo maranjoru pookkaalam vazhiyil marannoru mandaaram
ekaakiyaay...ekaakiyaay...
vezhaambale....vezhaambale
thedee theerangalo...aakaashamo..thaazhvaaramo..
എകാകിയായി...വേഴാമ്പലേ നീ ..
തേടീ തീരങ്ങളോ...ആകാശമോ..താഴ്വാരമോ ..

എങ്ങോ മറഞ്ഞൊരു പൂക്കാലം വഴിയില്‍ മറന്നൊരു മന്ദാരം
മായും നദിയുടെ ഓര്‍മ്മപോൽ ഈ വേനല്‍ മണലിലെ പാടുകള്‍
ഇനി നോവിന്‍ മറുകര മായാനിലവറ തേടും
നിനവുകളേ പോരൂ
പുതിയൊരു പകലിന്‍ വെൺ‌തൂവല്‍പ്പൂ വിതറൂ ജനലരികില്‍

ഈ വനവീഥികളില്‍ ഇരുളിന്‍ ദാഹമിതാളുമ്പോൾ
ഓര്‍മ്മകളായ്‌ മനസ്സില്‍ നിറയെ തിരുമുറിവെരിയുമ്പോൾ
മറവികള്‍ മൂടും വെണ്ണീറില്‍
കനലുകള്‍ തേടും രാവിന്‍ വിരലുകളിൽ തഴുകൂ ..
തഴുകൂ പകലൊളീ നീ...

കാടുകള്‍ പൂത്തുലയും മദമായ് ചിറകുകളുണരുമ്പോള്‍
ആഴക്കടലാളും ഉടലിന്‍ തിരകളിരമ്പുമ്പോള്‍
നിഴല്‍മഷിയാലേ സന്ധ്യേ നീ ഇരുവഴി തേടും
രാവായ് പകലൊളിയായ് എഴുതീ...
എഴുതിയിതാ മൌനം...ഏകാകിയായ്‌ അകലേ ...

എങ്ങോ മറഞ്ഞൊരു പൂക്കാലം..വഴിയില്‍ മറന്നൊരു മന്ദാരം
ഏകാകിയായ്‌...ഏകാകിയായ്‌...
വേഴാമ്പലേ ....വേഴാമ്പലേ
തേടീ തീരങ്ങളോ...ആകാശമോ ..താഴ്വാരമോ... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലെറ്റ്സ് ഡാൻസ്
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ഷെല്‍ട്ടണ്‍ പിന്യാരോ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
അരികിൽ വരു
ആലാപനം : ഗായത്രി അശോകന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌