View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനലക്കണ്ണായ് ...

ചിത്രംഅവന്‍ (2010)
ചലച്ചിത്ര സംവിധാനംനന്ദകുമാർ കാവില്‍
ഗാനരചനഓ എസ് ഉണ്ണികൃഷ്ണന്‍
സംഗീതംരാജാമണി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Analakkannaai theliyum dukham
kariniram aruliya jeevitha vazhiyil
alayunnamme...thudarunnu nee
kadinatha perukiya thaandava nadanam
unaruka mridupada madhuritha swarasudhayaay
thazhukuka shruthilaya kalarava rasamozhiyaay nee
hridayam nirayum naadam
snehamazhayaay choriyoo devee...

Raamizhippakshi moolum eenathil chernnurangunnuvo
paattupaadi thalarnna kuyilin nertha vingalukal
aathma nombarangal
thenmozhi chinthu cherumolathil keliyaadunnuvo
kaattu chilla punarnna kaattil sneha saanthwanangal
aardra marmmarangal

SaRiGaMa PaDhaNiSa Saa...Saa...
DhaNiSaRi SaNiDhaPa SaNiDhaPaMaGaRiSa
SaRiSaNi DhaNiSaa NiDhaMaGaRi
SaRiGaMaPaa RiGaMaPaDhaa MaDhaNiRiSaa
Aa....

irulilengo vediyukayaano pulari pulkum nalinangale
shayanageham thirayukayaano mridula manjula mohangale
ninavil amrithadhaarayaay nee choriyum anagha devagaanam
pakarum amalamathiyilooden gamanam iniyum ekidaavoo
asulabha sukhalaya shubhada sangeethame unaroo

raamizhippakshi moolum eenathil chernnurangunnuvo
paattupaadi thalarnna kuyilin nertha vingalukal
aathma nombarangal

kadanasooryan thedukayaano karalile snehaardra jaladangale
uragavegam perukayaano thuraga youvana swapnangale
kanalil eriyumee enikkaay udayaminiyum ekidaavoo
kadanabharitha charithamellaam ivide udaludanjidaavoo
amaruka rasanayil anupama nirjhariyaay...
ennum
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അനലക്കണ്ണായ് തെളിയും ദുഃഖം
കരിനിറമരുളിയ ജീവിത വഴിയില്‍
അലയുന്നമ്മേ തുടരുന്നു നീ
കഠിനത പെരുകിയ താണ്ഡവ നടനം
ഉണരുക മൃദുപദ മധുരിത സ്വരസുധയായു്
തഴുകുക ശ്രുതിലയ കളരവരസമൊഴിയായ് നീ
ഹൃദയം നിറയും നാദം
സ്നേഹമഴയായ് ചൊരിയൂ ദേവി

രാമിഴിപ്പക്ഷി മൂളുമീണത്തില്‍ ചേര്‍ന്നുറങ്ങുന്നുവോ
പാട്ടുപാടിത്തളര്‍ന്ന കുയിലിന്‍ നേര്‍ത്ത വിങ്ങലുകള്‍
ആത്മ നൊമ്പരങ്ങള്‍
തേന്‍മൊഴിച്ചിന്തു ചേരുമോളത്തില്‍ കേളിയാടുന്നുവോ
കാട്ടുചില്ല പുണര്‍ന്ന കാറ്റില്‍ സ്നേഹസാന്ത്വനങ്ങള്‍
ആര്‍ദ്ര മര്‍മ്മരങ്ങള്‍

സരിഗമ പധനിസ സാ.. സാ..
ധനിസരി സനിധപ സനിധപ മഗരിസ
സരിസനി ധനിസാ നിധമഗരി
സരിഗമപാ രിഗമപധാ മധനിരിസാ
ആ....

ഇരുളിലെങ്ങോ വെടിയുകയാണോ പുലരി പുല്‍കും നളിനങ്ങളേ
ശയനഗേഹം തിരയുകയാണോ മൃദുലമഞ്ജുള മോഹങ്ങളേ
നിനവില്‍ അമൃതധാരയായു് നീ ചൊരിയും അനഘദേവഗാനം
പകരുമമലമതിയിലൂടെന്‍ ഗമനമിനിയുമേകിടാവൂ
അസുലഭ സുഖലയ ശുഭദസംഗീതമേ ഉണരൂ

രാമിഴിപ്പക്ഷി മൂളുമീണത്തില്‍ ചേര്‍ന്നുറങ്ങുന്നുവോ
പാട്ടു പാടി തളര്‍ന്ന കുയിലിന്‍ നേര്‍ത്ത വിങ്ങലുകള്‍
ആത്മ നൊമ്പരങ്ങള്‍

കദനസൂര്യന്‍ തേടുകയാണോ കരളിലെ സ്നേഹാര്‍ദ്രജലദങ്ങളേ
ഉരഗവേഗം പേറുകയാണോ തുരഗയൗവ്വന സ്വപ്നങ്ങളേ
കനലിലെരിയുമീ എനിയ്ക്കായു് ഉദയമിനിയുമേകിടാവൂ
കദനഭരിത ചരിതമെല്ലാം ഇവിടെ ഉടലുടഞ്ഞിടാവൂ
അമരുക രസനയില്‍ അനുപമ നിര്‍ജ്ജരിയായു്
എന്നും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തോഴാ എന്‍ തോഴാ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഓ എസ് ഉണ്ണികൃഷ്ണന്‍   |   സംഗീതം : അനില്‍ ഗോപാലന്‍
മായാതെ നില്‍പ്പു
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : ഓ എസ് ഉണ്ണികൃഷ്ണന്‍   |   സംഗീതം : അനില്‍ ഗോപാലന്‍
ഷഡംഗുരപുര
ആലാപനം : എം ജി ശ്രീകുമാർ, സുദര്‍ശന്‍   |   രചന : ഓ എസ് ഉണ്ണികൃഷ്ണന്‍   |   സംഗീതം : അനില്‍ ഗോപാലന്‍
അഗ്നിജ്വാലയായ്
ആലാപനം : സുരേഷ് വാസുദേവ്, വിവേകാനന്ദന്‍   |   രചന : ഓ എസ് ഉണ്ണികൃഷ്ണന്‍   |   സംഗീതം : അനില്‍ ഗോപാലന്‍
ഒരു കുഞ്ഞുകാറ്റിന്‍
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഓ എസ് ഉണ്ണികൃഷ്ണന്‍   |   സംഗീതം : വിജയ്‌ യേശുദാസ്‌
പോയ് മറഞ്ഞോ
ആലാപനം : രമേഷ് നാരായൺ   |   രചന : ഓ എസ് ഉണ്ണികൃഷ്ണന്‍   |   സംഗീതം : രമേഷ് നാരായൺ
വഴിയോരത്തെന്നോ
ആലാപനം : ശ്വേത മോഹന്‍, വിവേകാനന്ദന്‍   |   രചന : ഓ എസ് ഉണ്ണികൃഷ്ണന്‍   |   സംഗീതം : അനില്‍ ഗോപാലന്‍
വഴിയോരത്തെന്നോ
ആലാപനം : ആതിര, വിഷ്ണു കൃഷ്ണന്‍   |   രചന : ഓ എസ് ഉണ്ണികൃഷ്ണന്‍   |   സംഗീതം : അനില്‍ ഗോപാലന്‍