View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു നാൾ അന്നൊരു നാൾ ...

ചിത്രംഫോർ ഫ്രണ്ട്സ് (2010)
ചലച്ചിത്ര സംവിധാനംസജി സുരേന്ദ്രൻ
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകാര്‍ത്തിക്, ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Oru naal annoru naal naam koodu koottiyille...
pala naalini pala naal naam koottu koodukille..
chinni chinni chiri vitharum manassil
kothi theeralle..hey..hey.
chinni minnichirakaniyum kilikal
vazhi piriyalle...hey...hey...
(oru naal....)

puthu vinnil pootha mazhaville
ee mannil vannu viriyille...
ninte kannil kanda niramezhum
njangalkkullilkkondu tharukille..
pakal mettilum mukil mettilum
padayaathrayil palaralla naam..
snehangalil sahanangalil
hridayangalaal onnayi naam
ellaam marannu paadaam
namukkumoru jeevitha gaanam...
(oru naal....)

vellithinkal neytha vennilaave
ninte thooval kombu kudayaamo..
innu njangal pokum vazhi neele
pattu pookkal kondu nirakkaamo
kadal naale ee karayaayidaam
kara pinneyum kadalaayidaam
ennalumee priya sauhrudam
ennalilum priyamaayidum
ellaam marannu paadaam
namukkumoru jeevana gaanam...
(Oru naal......)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒരുനാള്‍ അന്നൊരുനാള്‍ നാം കൂടുകൂട്ടിയില്ലേ...
പലനാളിനി പല നാള്‍ നാം കൂട്ടു കൂടുകില്ലേ..
ചിന്നിചിന്നി ചിരി വിതറും മനസ്സിൽ
കൊതി തീരല്ലേ..ഹേയ്..ഹേയ്.
ചിന്നിമിന്നി ചിറകണിയും കിളികള്‍
വഴി പിരിയല്ലേ..ഹേയ്..ഹേയ്.
(ഒരു നാള്‍....)

പുതുവിണ്ണില്‍ പൂത്ത മഴവില്ലേ
ഈ മണ്ണില്‍ വന്നു വിരിയില്ലേ...
നിന്റെ കണ്ണില്‍ കണ്ട നിറമേഴും
ഞങ്ങള്‍ക്കുള്ളില്‍ക്കൊണ്ടു തരുകില്ലേ?
പകല്‍ മേട്ടിലും മുകില്‍ മേട്ടിലും
പദയാത്രയില്‍ പലരല്ല നാം ..
സ്നേഹങ്ങളില്‍ സഹനങ്ങളില്‍
ഹൃദയങ്ങളാല്‍ ഒന്നായി നാം
എല്ലാം മറന്നു പാടാം
നമുക്കുമൊരു ജീവിത ഗാനം...
(ഒരു നാള്‍....)

വെള്ളിത്തിങ്കൾ നെയ്ത വെണ്ണിലാവേ
നിന്റെ തൂവല്‍ക്കൊമ്പു കുടയാമോ ..
ഇന്നു ഞങ്ങള്‍ പോകും വഴി നീളെ
പട്ടുപൂക്കള്‍ കൊണ്ടു നിറയ്ക്കാമോ
കടല്‍ നാളെയീ കരയായിടാം
കര പിന്നെയും കടലായിടാം
എന്നാലുമീ പ്രിയ സൌഹൃദം
എന്നാളിലും പ്രിയമായിടും
എല്ലാം മറന്നു പാടാം
നമുക്കുമൊരു ജീവനഗാനം...
(ഒരു നാള്‍ ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യേ ദോസ്തി
ആലാപനം : ശങ്കര്‍ മഹാദേവന്‍, ഉദിത് നാരായൺ   |   രചന : ആനന്ദ് ബക്ഷി   |   സംഗീതം : എം ജയചന്ദ്രന്‍
പറയാമോ രാപ്പാടി
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
എന്റെ ചിത്തിര താമരേ
ആലാപനം : കെ ജെ യേശുദാസ്, വിജയ്‌ യേശുദാസ്‌, അഖില ആനന്ദ്   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍