View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ചാടിക്കൊമ്പിൽ ...

ചിത്രംഫിഡില്‍ (2010)
ചലച്ചിത്ര സംവിധാനംപ്രഭാകരന്‍ മുത്താന
ഗാനരചനപ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ്
സംഗീതംഎസ്‌ ജയന്‍, രമേഷ് ശശി
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍

വരികള്‍

Manchaadikkompilurangum kallippoonkuyile
chempaavin paadam poothedee aakaashacheruvil
pularippoovettam veenedaa kallalkkaarvarnna
chemmanam punchirichefaa karumaadikkutta
ninte neelappeeli kannu thurakkedee kaarkoonthal kothi minukkedee
maanodum malayude mele kaazhchakal kaanaan
mula paadum malatile varnna kaazhchakal kaanaan
(manchaadi..)


Thalirvettila thinnu chuvannoru chundathu kunkumamo
chenkadali koompil kiniyum then kanamo
kalivaakkukal chollum chundaal madhuram nee pakarumpol
kulirekum puthumazhayaay njan pozhinju veezhaam
mandaaram vidarum kavilil naanathin arunimayo
malarampukaleyyum kannil kaliyaattamo
neelaampal pookkum kannil vaarthinkalo
pularippoovettam veenedaa kallakkaarvarnna
chempaavin paadam poothedee aakaashacheruvil


sararaanthal eriyum raavil arikil nee ethumpol
jayadeva gaanam ninte kaathil njan cholleedaam
gandharva geetham pole nee paadiya paattukalellam
en jeevamanthram pole orthu veykkam
praavinakal kurukippaadum sruthithaalam murukumpol
pandathe paattin raagamoru maathra moolaamo
oru devaraagam pole alinju cheraan
(manchaadi..)
മഞ്ചാടിക്കൊമ്പിലുറങ്ങും കള്ളിപ്പൂങ്കുയിലേ
ചെമ്പാവിന്‍ പാടംപൂത്തെടി ആകാശച്ചെരുവില്‍
പുലരിപ്പൂവെട്ടം വീണെടാ കള്ളക്കാര്‍വർണ്ണാ
ചെമ്മാനം പുഞ്ചിരിച്ചെടാ കരുമാടിക്കുട്ടാ....
നിന്റെ നീലപ്പീലിക്കണ്ണു തുറക്കെടി
കാര്‍കൂന്തല്‍ കോതി മിനുക്കെടി
മാനോടും മലയുടെ മേലേ കാഴ്ചകള്‍ കാണാന്‍
മുള പാടും മലയിലെ വര്‍ണ്ണക്കാഴ്ചകള്‍ കാണാന്‍
മഞ്ചാടിക്കൊമ്പിലുറങ്ങും കള്ളിപ്പൂങ്കുയിലേ
ചെമ്മാനം പുഞ്ചിരിച്ചെടാ കരുമാടിക്കുട്ടാ...

തളിര്‍ വെറ്റില തിന്നു ചുവന്നൊരു ചുണ്ടത്തു കുങ്കുമമോ
ചെങ്കദളിക്കൂമ്പില്‍ കിനിയും തേന്‍ കണമോ..
കളിവാക്കുകള്‍ ചൊല്ലും ചുണ്ടാല്‍ മധുരം നീ പകരുമ്പോള്‍
കുളിരേകും പുതുമഴയായ് ഞാന്‍ പൊഴിഞ്ഞു വീഴാം
മന്ദാരം വിടരും കവിളില്‍ നാണത്തിന്‍ അരുണിമയോ
മലരമ്പെകളെയ്യും കണ്ണില്‍ കളിയാട്ടമോ
നീലാമ്പല്‍ പൂക്കും കണ്ണില്‍ വാർ‌തിങ്കളോ
പുലരിപ്പൂവെട്ടം വീണെടാ കള്ളക്കാര്‍വർണ്ണാ
ചെമ്പാവിന്‍ പാടംപൂത്തെടി ആകാശച്ചെരുവില്‍

ശരറാന്തല്‍ എരിയുംരാവില്‍ അരികില്‍ നീ എത്തുമ്പോള്‍
ജയദേവഗാനം നിന്റെ കാതില്‍ ഞാന്‍ ചൊല്ലീടാം
ഗന്ധർവ്വഗീതം പോലെ നീ പാടിയ പാട്ടുകളെല്ലാം
എന്‍ ജീവമന്ത്രം പോലെ ഓർത്തുവെയ്ക്കാം ..
പ്രാവിണകള്‍ കുറുകിപ്പാടും ശ്രുതിതാളം മുറുകുമ്പോള്‍
പണ്ടത്തെ പാട്ടിന്‍ രാഗം ഒരു മാത്ര മൂളാമോ
ഒരു ദേവരാഗം പോലെ അലിഞ്ഞു ചേരാം .....

(മഞ്ചാടിക്കൊമ്പിലുറങ്ങും കള്ളിപ്പൂങ്കുയിലേ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനാമികാ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ്   |   സംഗീതം : എസ്‌ ജയന്‍, രമേഷ് ശശി
അനാമിക
ആലാപനം : വരുണ്‍ ജെ തിലക്   |   രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ്   |   സംഗീതം : എസ്‌ ജയന്‍, രമേഷ് ശശി
ഒരു വേള നിന്നെ ഞാൻ
ആലാപനം : സുജാത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ്   |   സംഗീതം : എസ്‌ ജയന്‍, രമേഷ് ശശി
ദൂരെ മാമല മേലെ
ആലാപനം : അഖില ആനന്ദ്, നിധിൻ സോമൻ   |   രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ്   |   സംഗീതം : എസ്‌ ജയന്‍, രമേഷ് ശശി