വര്‍ണ്ണ വൃന്ദാവനം [M] ...
ചിത്രം | കളിയൂഞ്ഞാൽ (1997) |
ചലച്ചിത്ര സംവിധാനം | പി അനില്‍, ബാബു നാരായണന്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | ഇളയരാജ |
ആലാപനം | ഇളയരാജ |
വരികള്‍
Added by ജിജ സുബ്രഹ്മണ്യൻ on June 24, 2010 വര്‍ണ്ണവൃന്ദാവനം എന്നുമുണ്ടാവുമോ ജന്മമുണരുമോ കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ രാസവനികയില്‍ നവവസന്തമിവിടെ വരുമോ വനമുരളിയൊഴുകിവരുമോ യദു വരുമോ യമുനയില്‍ വരുമോ മീട്ടാത്ത ഗന്ധര്‍വവീണ സ്നേഹമന്ത്രങ്ങള്‍ മീട്ടുന്നു രാഗാര്‍ദ്രസിന്ദൂരമോടെ പ്രേമസൂനങ്ങള്‍ പൂക്കുന്നു സ്വപ്നങ്ങള്‍ പാടുന്നു എൻ ആത്മഗീതങ്ങള്‍ അലിവിന്‍ മധുമഴപോലെ പൂവായ പൂവെല്ലാം പൂ കൊണ്ടു മൂടുന്നു അഴകിന്‍ അലര്‍ശരംപോലെ കാണുന്നമാത്ര എന്നെ മെയ്യോടു ചേര്‍ത്തു പുല്‍കാന്‍ കാര്‍വര്‍ണ്ണൻ ഇന്നു വരുമോ... ഞാനൊന്നു തഴുകുന്ന നേരം ദേവശില്‍പ്പങ്ങള്‍ മിണ്ടുന്നു പാദങ്ങളിളകുന്ന നേരം ഗോപവൃന്ദങ്ങളാടുന്നു കാതോടു കാതോരം കണ്ണോടു കണ്ണോരം പ്രണയം തളിരണിയുന്നു പൂങ്കുയില്‍ കൂകുന്നു പൊന്‍മയിലാടുന്നു എങ്ങും ലയമൊഴുകുന്നു ഏകാന്തരാവില്‍ എന്നെ മെയ്യോടു ചേര്‍ക്കുവാനായ് മണിവര്‍ണ്ണൻ ഇന്നു വരുമോ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 19, 2010 Varnna vrindaavanam ennumundaavumo janmamunarumo kannanundaavumo raadhayundaavumo raasavanikayil navavasanthamivide varumo vanamuraliyozhuki varumo yadu varumo yamunayil varumo Meettaatha gandharva veena snehamanthrangal meettunnu raagaardra sindooramode premasoonangal pookkunnu swapnangal paadunnu aathmageethangal alivin madhumazha pole poovaaya poovellaam poo kondu moodunnu azhakin alarsharan pole kaanunna maathra enne meyyodu cherthu pulkaan kaarvarnnan ennu varumo.. Njaanonnu thazhukunna neram devashilpangal minnunnu paadangalilakunna neram gopavrindangalaadunnu kaathodu kaathoram kannodu kannolam pranayam thaliraniyunnu poonkuyil kookunnu ponmayilaadunnu engum layamaniyunnu ekaantha raavil enne meyyodu cherkkuvaanaay manivarnnan ennu varumo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മണവാട്ടി
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- വര്‍ണ്ണ വൃന്ദാവനം [M]
- ആലാപനം : ലേഖ ആര്‍ നായര്‍ | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- കല്ല്യാണപ്പല്ലക്കില്‍ വേളിപ്പയ്യന്‍
- ആലാപനം : ഭവതരണി | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- അക്കുത്തിക്കുത്താടാന്‍
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- മണിക്കുട്ടിക്കുറുമ്പുള്ള
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- ശാരദേന്ദു പാടി
- ആലാപനം : കെ ജെ യേശുദാസ്, ഇളയരാജ, ഭവതരണി | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- ശാരദേന്ദു പാടി
- ആലാപനം : ജി വേണുഗോപാല്‍ | രചന : കൈതപ്രം | സംഗീതം : ഇളയരാജ
- ഒരു നാളും കേള്‍ക്കാത്ത
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ഇളയരാജ